ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬ഠ ആനന്ദരാമായണം ലായവരും വല്ലാതെ വ്യസനിച്ചു.അപ്പോൾ ശ്രിരാമൻ അവ രെ എല്ലാം സമാധാനപ്പെടുത്തിയിട്ടു ലക്ഷമണനെ വിളിച്ച് ഇവിടെ നിന്നു കുറച്ചകാലത്തായി മുൽഗലമുനിയുടെ ആശ്രമം ഉ ണ്ട്. മഹിമയുടയ അദ്ധേഹത്തിന്റെ ആശ്രമത്തിൽ മൃതസഞ്ജീ വിനി മുതലായ വള്ളികൾ നിൽക്കുന്നുമുണ്ട്.അവ ഈലവ ഘ ട്ടങ്ങളിൾ ക്ഷേമം തരുന്നവയാണ്. നീ വേഗം പോയി അവ യെ പറിച്ചുകൊണ്ടു വരണം എന്നു പറഞ്ഞു. ലക്ഷ്മണൻ അ ങ്ങിനെതന്നെ സമ്മതിച്ചു മഹ൪ഷിയുടെ പ൪ണ്ണശാലയിലേക്ക് വേ ഗത്തിൽ ചെന്നു മഹ൪ഷിയുടെ ശിഷ്യന്മാരോട് ഔഷധങ്ങളെ പ്പറ്റി ചോദിച്ചപ്പോൾ ശിഷ്യന്മാ൪ ഇപ്പോൾ മഹ൪ഷി സ മാധിയിലിരിക്കുകയാണ്. അതിൽ നിന്ന് ഉണ൪ന്നതിന്നു ശേ ഷം അദ്ധേഹത്തിന്റെ കല്പ്പന വാങ്ങി വേണ്ട ഔഷധങ്ങൾ ത രാം. കൽപ്പന കൂടാതെ തരുവാൻ ഞങ്ങൾക്കു സ്വാതന്ത്ര്യമ്മില്ല എന്നു മറുത്തു പറഞ്ഞു. അപ്പോൾ ലക്ഷ്മണൻ അയ്യോ എ നിക്കു നേരം വൈകി എന്നുപറഞ്ഞ് ആശ്രമത്തിൽ നിന്നു മടങ്ങി രാമസവിധത്തിൽ ചെന്നു വിവരം പറഞ്ഞപ്പോൾ ശ്രീ രാമൻ ലക്ഷമണാ! നീ ആശ്രമത്തിൽ ചെന്നു മഹ൪ഷിക്കും ശി ഷ്യന്മാ൪ക്കും യാതൊരു ഉപദ്രവവും ചെയ്യാതെ ഔഷധ ചെടിക ളെ മാത്രം പറിച്ചും കൊണ്ടുവാ എന്നു കല്പിച്ചു വീണ്ടും ലക്ഷ്മ ണനെ ആശ്രമത്തിലേക്കയച്ചു. അതു പ്രകാരം ലക്ഷ്മണൻ പിന്നേയും ആശ്രമത്തിൽ ചെന്നു മുനിശിഷ്യന്മാരെ പറഞ്ഞു സമാധാനപ്പെടുത്തി ഔഷധങ്ങളെ ബാലൽ ക്കാരേണ പറിച്ചു കൊണ്ടു വന്നു ശ്രീരാമന്റെ കയ്യിൽ കൊടുക്കുകയും അദ്ധേഹം അവയെക്കൊണ്ടു ഭരതാശത്രുഘ്നന്മാരെ മൂ൪ഛയിൽ നിന്ന് ഉണ൪ത്തുകയും യെയ്തു. അപ്പോൾ കൈകേയിയും ദശരഥൻ മുതലായ വരും സന്തോശിച്ച് ശ്രീരാമനെ ആലിംഗനംചെയ്തു പ്രശം സിക്കുകയും,അനന്തരം ഭരതശത്രുഘ്നന്മാരെയും ആശ്ലേഷിക്കുകയും, പിന്നെ വസിഷുമഹ൪ഷിയോടും മഹാബ്രാഹ്മണരോടുംകൂടി അവിടെവെച്ച് ഒരു വലീയ മഹോത്സവം ആഘോഷിക്കുകയും

ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/71&oldid=171028" എന്ന താളിൽനിന്ന് ശേഖരിച്ചത്