ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪

                       ആനന്ദരാമായണം                

ന്തയിലും മറ്റും കുറേനേരം ലാത്തി നോക്കിയിട്ടും മനസ്സു വി ചാരഗ്രസൂമായിത്തന്നെ ഇരുന്നു . പിന്നെ രണ്ടു സഖിമാരോടു കൂടി പട്ടണവ്രാന്തത്തിലൂളള ഉദ്യാനത്തിലേയ്ക്കും അവിടേനിന്നു മറ്റൊരു വനത്തിലേയ്ക്കും ചെന്നു. ഇങ്ങിനെ ബൃന്ദ മനസ്സിനേ ആശ്വസിപ്പിക്കാനായി പല വനങ്ങളേയും കടന്നു പോകുന്ന തിന്നിടയിൽ സിംഹഗർജ്ജനം ചെയ്തുംകൊണ്ടു വരുന്ന രണ്ടു രാ ക്ഷസന്മാർ അവളെ കണ്ടുമുട്ടി. അവരുടെ ഘോരദംഷ്ടകളേ യും ക്രൂരദൃഷ്ടികളേയും കണ്ടു ഭയപ്പെട്ട് അവൾ അവിടെനിന്നു മറെറാരു ഭാഗത്തേയ്ക്ക് ​​ഓടുമ്പോൾ ആ സ്ഥലത്ത് ഒരു മരത്ത ടിയുടെ മുകളിൽ ഒരു മഹർഷി തന്റെ ശിഷ്യനോടുകൂടി ഇരി ക്കുന്നതായീ കണ്ടൂ .അദ്ദേഹം കാഴ്ചയിൽതന്നേ വളരെ ശന്ത സ്വഭാവനായിരുന്നതുകൊണ്ടു ബൃന്ദ അദ്ദേഹത്തിന്റെ അടു ക്കൽ ചെന്നുതന്റെ മൃദുവായ ഭുജലതകൊണ്ട് അദ്ദേഹത്തെ തലോടി' ഹേ മുനിസത്തമ!അടിയൻ ഇവിടുത്തെ ശരണം പ്രാപിച്ചിരിക്കുന്നു, കരുണയുണ്ടായി ഈ സാധുവിനെ രക്ഷി ക്കണം' എന്നു പറഞ്ഞു. ഇതു കേട്ടിട്ടു ധ്യാനനിഷ്ഠനായിരുന്ന മഹർഷി സമാധിയിനിന്ന് ഉണർന്നു കണ്ണു തുറന്നു ബൃന്ദയെ നോക്കീ 'വത്സേ നീ ഭയപ്പെടേണ്ട. ഇവിടെ ഇരുന്നുകൊളളൂ' എന്ന് അഭയം കൊടുത്തു. അപ്പോഴയ്ക്കും മുൻപറഞ്ഞ രാക്ഷസ ന്മാർ അവളെ തുടർന്നുംകൊണ്ട് അവിടെ എത്തിവീണു. മഹ ർഷി അവരെ കണ്ടു കോപം പൂണ്ട് ഒരു ഹുങ്കാരം ചെയ്കുയും അ തു കേട്ടു ഭയപ്പെട്ട് അവർ ഓടിപ്പോകയും ചെയ്തു.

    അപ്പോൾ ബൃന്ദ ആ  മഹർഷിയുടെ മഹിമ കണ്ട് അത്ഭുത

പ്പെട്ടു ഭൂമിയിൽ വീണു നമസ്കരിച്ചു'ഹേ മുനിപുംഗവാ !കൃപാ നിധേ നിന്തിരുവടി അടിയനെ ഈ വലിയ ആപത്തിൽനി ന്നു രക്ഷിച്ചുവല്ലൊ. എനി അടിയൻ ഒരു കാര്യം ഉണർത്തിക്കു വാൻ വിചാരിക്കുന്നു. അതു കേട്ടു മറുപടി അരുളിച്ചെയ്പാൻ തിരുവുളളമുണ്ടാകണം സ്വാമിൻ. അടിയന്റെ ഭർത്താവായ ജലസന്ധരാസുരൻ പരമശിവനോടു യുദ്ധം ചെയ്പാൻ പോയിരി

ക്കയാണ്. അദ്ദേഹം ഇപ്പോൾ യുദ്ധത്തിൽ ഏതു സ്ഥിതിയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/75&oldid=171032" എന്ന താളിൽനിന്ന് ശേഖരിച്ചത്