ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬ ദ്ദേഹത്തോടുകൂടി രതിക്രീഡ ചെയ്തതിന്റെ അവസാനത്തിൽ അദ്ദേഹം തന്റെ ഭർത്താവല്ലെന്നും ഭർത്താവിന്റെ വേഷം ധരി ച്ചു വന്ന വിഷ്ണുവാണെന്നും അവൾക്കു മനസ്സിലായി. അപ്പോൾ അവൾ ഏറ്റവും കോപത്തോടുകൂടി ഹേ വിഷ്ണോ! നിന്റെ മനസ്സ് വളരെ ദുഷിച്ചതാണ്. അത് അന്യസ്ത്രീയിലാണല്ലോ പ്രവേശിക്കുന്നത്. മുൻപ് ശിഷ്യനോടുകൂടി ഇവിടെ ഇരുന്നി രുന്ന കപടമുനിയും നീ തന്നെയാണ്. ആ ശിഷ്യൻ ഗരുഡ നാണെന്നും എനിക്കു മനസ്സിലായി. ആകാശത്തിൽ നിന്ന് ഇറങ്ങിവന്ന കുരങ്ങന്മാരും നിന്റെ മായകൊണ്ടുണ്ടായവരാ ണ്. അവർ നിന്റെ ദാസന്മാരായ പുണ്യശീലനും സുശീല നും ആണ്. എന്നെ ഉപദ്രവിക്കുവാൻ വന്ന രാക്ഷസന്മാരും കേവലം മായയാകുന്നു. അവർ നിന്റെ ദാസന്മാരായ ജയ വിജയന്മാരാണ്. അവർ ഭൂമിയിൽ രാക്ഷസന്മാരായി പിറന്നു നിന്റെ ഭാര്യയ്യെ അപഹരിക്കും. തന്നിമിത്തം നിണക്കു വ ളരെ കഷ്ടപ്പെടാൻ ഇടവരും നീ സർവേശ്വരനായിരുന്നി ട്ടു കൂടി വാനരന്മാരുടെ സഹായം നിണക്ക് അപേക്ഷിക്കേണ്ട തായി വരും. അപ്പോൾ നിണക്കു സഹായം ചെയ്യാനായി ഭൂമിയിൽ രണ്ടു വാനരന്മാരായി പിറക്കുകയും ചെയ്യും. ഇ ങ്ങിനെ എല്ലാം സംഭവിക്കട്ടെ എന്നു ഞാൻ ഇതാ നിന്നെ ശപി ക്കുന്നു എന്നിങ്ങനെ വിഷ്ണു്വിനെ ശപിച്ചു. പിന്നെ അവൾ തന്റെ ഭർത്താവ് ശിവനാൽ കൊല്ലപ്പെട്ടതായി അറിഞ്ഞ് അഗ്നിയിൽ ചാടി ദേഹത്യാഗം ചെയ്കയും ചെയ്തു. ഹേ ദശ രഥ മഹാരാജാവേ! ബൃന്ദയുടെ ഈ ശാപം നിമിത്തം വിഷ്ണു ദാസന്മാരായ ജയവിജയന്മാർ രാക്ഷസവംശത്തിൽ രാവണനും കുംഭകർണ്ണനുമായി ജനിച്ച് ഇപ്പോൾ സനുദ്രമദ്യത്തിലുള്ള ല ങ്കാപൂരിയിൽ വസിക്കഗുന്നുണ്ട്. രാമൻ എനിക്കി ദണ്ഡകാരുണ്യ വാസം ചെയ്തു പഞ്ചവടിയിൽ താമസിക്കുമ്പോൾ അവർ ജ നകരാജപുത്രിയായ സീതയെ അപഹരിച്ചു കൊണ്ടുപോയി ആറുമാസക്കാലം അമ്മയെപ്പോലെ ലങ്കയിൽ താമസിപ്പിക്കും.

പിന്നെ അവർ രാമബാണങ്ങ്ൾക്കു ലക്ഷ്യമായിത്തീർന്നു.മരണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/77&oldid=171034" എന്ന താളിൽനിന്ന് ശേഖരിച്ചത്