ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൮ ആനന്ദരാമായണം തൂങ്ങിയ ജിഹ്വയോടും, ആപാദചൂഡം എല്ലും കോലുമായ സ്വരൂപത്തോടുംകൂടിയ ഒരു രാക്ഷസി ഭയങ്കരമായ ഘർഘര ശബ്ദത്തോടുകൂടി അദ്ദേഹത്തിന്റെ നേരിട്ടുവന്നു. ബ്രാഹ്മ ണൻ ആ സത്വത്തെ കണ്ടു ഭയപ്പെട്ടു പൂജാദ്രവ്യങ്ങൾ അവളു ടെ നേരെ എറിഞ്ഞു ഹരിനാമസങ്കീർത്തനം ചെയ്തു വിഷ്ണുവി നെ ധ്യാനിച്ചു തുളസീതീർത്ഥം കയ്യിലെടുത്ത് അവളുടെ മേൽ തളിച്ചു. തീർത്ഥം അവളുടെ മേൽ വീണക്ഷണത്തിൽ അവൾ സർവ്വപാപങ്ങളിൽനിന്നും വിമുക്തയായിത്തീർന്നു. അപ്പോൾ പൂർവ്വജന്മസ്മരണയും ഉണ്ടായി. പിന്നെ അവൾ ധർമ്മദത്ത നോട് 'ഹേ ബ്രാഹ്മണോത്തമ ! മുജ്ജന്മത്തിൽ ചെയ്ത ദുഷ് കൃതം നിമിത്തം എന്റെ ഗതി ഇങ്ങിനെയായി. ഇനി സൽ ഗതി വരുവാനുള്ള വഴി എന്തെന്ന് ഉപദേശിച്ചുതരണം' എ ന്നു പറഞ്ഞപ്പോൾ അദ്ദേഹം ദയയോടുകൂടിയും തുളസീതീർത്ഥ ത്തിന്റെ മഹിമ വിചാരിച്ച് അത്ഭുതത്തോടുകൂടിയും അവളോ ട് 'നിണക്ക് ഈ ഗതി വരുവാൻ എന്തു ദുഷ്കർമ്മമാണു മുമ്പു നീ ചെയ്തത്. നീ എവിടെനിന്നു വരുന്നു. നീ എന്തു സമ്പ്ര ദായക്കാരിയാണ്' എന്നു ചോദിച്ചു. അതിന്നു രാക്ഷസി ഇ ങ്ങിനെ മറുപടി പറഞ്ഞു.

   'ഹേ  ബ്രാഹ്മണാ !  സൌരാഷ്ട്രദേശത്തിൽ  ഭിക്ഷു  എന്നു

പേരായി ഒരു ബ്രാഹ്മണൻ ഉണ്ട് . അദ്ദേഹത്തെയാണു ഞാൻ ഭർത്താവായി പ്രാപിച്ചത് . എന്റെ പേര് കലഹ എന്നാണ് . ഞാൻ എപ്പോഴും ഭർത്താവു പറയുന്നതിന്നു എതിരായി പ്രവ ർത്തിച്ചുവന്നു . സ്നേഹത്തോടുകൂടി അദ്ദേഹത്തോടു സംസാരിക്ക യോ പെരുമാറുകയോ ഒരിക്കലും ഞാൻ ചെയ്തില്ല . ഭക്തിയോ ടുകൂടിയും തൃപ്തികരമായും ഒരിക്കലും ഞാൻ അദ്ദേഹത്തിന്നു ഭ ക്ഷണം വിളമ്പിക്കൊടുക്കുക ഉണ്ടായിട്ടില്ല. അതുതന്നേയും എന്റെ ഊണു സുഖമായി കഴിച്ചതിന്നുശേഷമേ ചെയ്തിരുന്നു ള്ളു . ഇങ്ങിനെ ഇരിക്കേ ഭർത്താവ് ഒരിക്കൽ തന്റെ ഒരു ആപ്ത ബന്ധുവിനോടു താൻ പറഞ്ഞതൊന്നും ഭാര്യ അനുസരിക്കാത്ത

തുകൊണ്ട് അവളെ നേർവഴിക്ക് ആക്കുവാൻ ഒരു ഉപായം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/79&oldid=171036" എന്ന താളിൽനിന്ന് ശേഖരിച്ചത്