ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8

ണ൯ ഭരതന്റെ ജ്യേഷ്ഠനാകുന്നു. ഇങ്ങിനെ ആധികാരികമായ കഥ തന്നെ ഇതിൽ ഭേദിച്ചാണു വ൪ണ്ണിക്കപ്പെട്ടിരിക്കുന്നത്. 
                                                                                  സാധാരണ രാമായണത്തിൽ  പ്രത്യേകം വ൪ണ്ണിക്കാതെ വിട്ടുകളഞ്ഞിട്ടുള്ള കഥകൾ  ഈ ആനന്ദ രാമായണത്തിൽ വ൪ണ്ണിച്ചിട്ടുണ്ട്. കൈകേയി ദശദഥനൊരുമിച്ചു സ്വ൪ഗ്ഗലോകത്തിലേയ്ക്കു യുദ്ധത്തിന്നു പോയതും ആയുദ്ധത്തിൽ ദശരഥന്റെ രഥാക്ഷകിലം മുറിഞ്ഞു പോയതും അപ്പോൾ കൈകേയി തന്റെ എടത്തെ കയ്യിന്റെ വിരൽ അക്ഷകിലത്തിന്റെ സ്ഥാനത്തുവച്ചു ദശരഥനെ രക്ഷിച്ചതും ദശരഥ൯ സന്തോഷിച്ചു രണ്ടു വരങ്ങൾ കൈകേയിയ്ക്ക് കൊടുക്കാമെന്ന് പ്രതിജ്ഞ ചെയ്തതുമായ കഥ ഇതിൽ വിസ്തരിച്ചിട്ടുണ്ട്. ഈ രണ്ടും ആധികാരാകമായ രാമ കഥയിൽ പ്രാധാന്യേന സംബന്ധിച്ചിരിക്കുന്നതും അഭിഷേകവിഘ്നം ,വനവാസം എന്നിവയ്ക്കും എന്നു വേണ്ട രാവണവധത്തിനു തന്നെയും മൂലകാരണമാകുകയാൽ ഇവയുടെ വ൪ണ്ണനം ഇതിലെ കഥാഗതിക്കു തുലോം ചമൽക്കാരമുളവാക്കുന്നരണ്ട്.
                                                                    ഇതുകൂടാതെ കഥയിലെ നായികയായ സീതയുടേയും നായകനായ ശ്രീരാമന്റേയും പൂ൪വ്വചരിത്രം അഹല്യയുടെ ചരിത്രം ,കൈകേയിയുടെ പൂ൪വ്വചരിത്രം,ദശരഥന്റെ പൂ൪വ്വചരിത്രം,രാവണന്റെ പൂ൪വ്വചരിത്രം,ഹനൂമാന്റെ പൂ൪വ്വചരിത്രം മുതലായവയും ഇതിൽ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട് ഈവക കഥകൾ സാധാരണ രാമായണങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതല്ലാതെ ഇങ്ങിനെ വിസ്മരിച്ചിട്ടില്ല.ഇതുപോലെതന്നെ രാമേശ്വരത്തെ ക്ഷേത്രപ്രതിഷ്ഠ മുതലാവയും വളരെ വിശദമായി ഇതിൽ പ്രതിപാതിച്ചിട്ടുണ്ട്.

രാമായണകഥയിലെ പ്രതിനായകനായ രാവണനെ അസാധാരണമായ ഒരു സമ്പ്രദായത്തിലാണ് ഇതിൽ വ൪ണ്ണിച്ചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/8&oldid=171037" എന്ന താളിൽനിന്ന് ശേഖരിച്ചത്