ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൦ ആനന്ദരാമായണം ന്മാരായ 18 ബ്രാഹ്മണനെ ക്ഷണിക്കുകയും കുളിച്ചു ശുദ്ധമായി വിശേഷപ്പെട്ട പദോർത്ഥങ്ങൾ ശ്രാദ്ധഭോജനത്തിനു തയ്യാറാക്കു കയും ചെയ്തു . അപ്പോൾ അദ്ദേഹം 'കലഹേ ! ഇന്നു നമുക്കു ശ്രാദ്ധത്തിന്നു മുമ്പെ സുഖമായി ഊണുകഴിക്കുക . ബാക്കി ഉള്ളതുകൊണ്ടു ബ്രാഹ്മണരെ ഊട്ടിയാൽ മതി ' എന്നു പറ ഞ്ഞു . ഞാനാകട്ടെ ' തരകേടില്ല . അച്ഛന്റെ ശ്രാദ്ധമാ യിട്ട് ആദ്യം ഊണും കഴിച്ചു ബ്രാമണർക്ക് ഉച്ഛിഷ്ടം കൊടു ക്കുവാൻ തോന്നിയതു വിചിത്രം തന്നെ ' എന്നു പറഞ്ഞ് ശ്രാ ദ്ധം വിധിപ്രകാരം കഴിപ്പിച്ചു. ശ്രാദ്ധത്തിന്റെ എണ്ണമായ പിണ്ഡദാനം, തർപ്പണം മുതലായവ കഴിഞ്ഞപ്പോൾ ഭർത്താവു ഞാൻ ഇന്നു ഭക്ഷണം കഴിക്കാതെ പട്ടിണികിടക്കുവാനാണ് വിചാരിക്കുന്നതെന്നു പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ബു ദ്ധിയെ നിന്ദിച്ചു' ശ്രാദ്ധം ഊട്ടീട്ടു പട്ടിണികിടന്നാൽ ആവ ർത്തിക്കണം എന്നാണു വിധി. അതുകൊണ്ടു നിങ്ങൾ തീർച്ച യ്യും ഉണ്ണണം ' എന്നു പറഞ്ഞു ഭർത്താവിന്നു സകലപദാർത്ഥ ങ്ങളോടും കൂടി സുഖമായി ഭോജനം വിളമ്പിക്കൊടുത്തു. പി ന്നെ ഭർത്താവു എന്തുകൊണ്ടൊതാൻ സാധാരണയായി പറയാ റുള്ള പതിവിനെ മറന്നു . ശ്രാദ്ധപിണ്ഡങ്ങളെ ശുചിയായ തീ ർത്ഥത്തിൽ കൊണ്ടുപോയി ഇടുകയും ചെയ്തു . ഈ വ്വരം അ റിഞ്ഞപോൾ ഭർത്താവ് വളരെ വ്യസനിക്കയും 'ഓ , ശരി' എ ന്നു മന്ത്രിച്ചു എന്നോടു ആട്ടെ ആ പിണ്ഡം എനി ശൌചകു ഴിയിൽനിന്നു എടുകേണ്ട എന്നു പറകയും ചെയ്തു . ഉടനെ ഞാൻ പിണ്ഡങ്ങൾ കുഴിയിനിന്ന് എടുത്തുക്കൊണ്ടുവന്നു . അതു കണ്ടപ്പോൾ ഇനി ഇതു ശുചിയായ ജലത്തിൽ എങ്ങാ നും ഇട്ടേയ്ക്കരുതേ എന്നു പറയുകയും ഞാൻ അവെല്ലാം പരി ശുദ്ധമായ തീർത്ഥത്തിൽ തന്നെ ഇടുകയും ചെയ്തു . ഇങ്ങിനെ ഭർത്താവു പറയുന്നതിനെല്ലാം ഞാൻ വിപരീതമായ പ്രവർത്തി

ക്കുന്നതു കണ്ടിട്ട് അദ്ദെഹത്തിന്നു എന്നിൽ വലിയ അത്യപ്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/81&oldid=171039" എന്ന താളിൽനിന്ന് ശേഖരിച്ചത്