ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪

            ആനന്ദരാമായണം

ണു ചെയ്തിട്ടുള്ളത് . ഇവൾ പല ജന്മങ്ങളിലും ചെയ്തിട്ടുള്ള പാപങ്ങളെല്ലാം നിന്റെ പുണ്യദാനത്താൽ ഒഴിഞ്ഞുപോയി . എന്നുമാത്രമല്ല നിന്റെ ഹരിവാസരജാഗരണം മുതലായ സൽ ക്കർമ്മങ്ങളുടെ ഫലമായി ഈ വിമാനം ഇവിടെ വന്നു തുളസീ തീർത്ഥസ്നാനംകൊണ്ട് എനിയുള്ള ജന്മങ്ങളിലെ പാപങ്ങളിൽ നിന്നുകൂടി വിമുക്തയായ ഇവളെ കൊണ്ടുപോകുവാൻ തെയ്യാ റാകയും ചെയ്തിരിക്കുന്നു . ഇനി കാർത്തികദിവസം ദീപദാനം ചെയ്ത പുണ്യത്താലാണു ഇവൾക്കു തേജോമയമായ ഈ രൂപം സിദ്ധിച്ചതു് . നിന്റെ തുളസീപൂജയാകുന്ന സുകൃതത്താൽ ഇ വൾക്കു വിഷ്ണുസന്നിധിയിലേയ്ക്കു ചെല്ലുവാനുള്ള ഭാഗ്യവും സി ദ്ധിച്ചിരിക്കുന്നു . ഹേ ദയാലുവായ സാധുബ്രാഹ്മണ ! സകല ഭാഗ്യസമ്പന്നനായ ഇവളെ ഞങ്ങൾ വൈകുണ്ഠത്തിലേയ്ക്കു കൊണ്ടുപോകുന്നു . ഞങ്ങളും ഈ ജന്മത്തിന്റെ അവസാന ത്തിൽ വിഷ്ണുസായൂജ്യം സിദ്ധിച്ചു ഭാര്യമാരോടുകൂടെ വൈകുണ്ഠ ത്തിലേക്കു വരും . നിങ്ങളെപ്പോലെ ഭക്തിയോടുകൂടി വിഷ്ണുവി നെ ഭജിച്ചവരായ സകലരും ധന്യൻമാരും പുണ്യശാലികളും ആയിത്തീർന്നു ജന്മസാഫല്യത്തെ പ്രാപിക്കും . തന്നെ ആരാ ധിച്ചവരായ ഭക്തന്മാർക്കു നല്ല ഫലം കൊടുക്കുന്നവനാണു വി ഷ്ണു . ഉത്താലപാദരാജാവിന്റെ പുത്രന് അഞ്ചാമത്തെ വയ സ്സിൽ ധ്രുവപദത്തെ വിഷ്ണുഭഗവാൻ കൽപ്പിച്ചു കൊടുത്തില്ലേ ? ഇങ്ങിനെയുള്ള വിഷ്ണുവിനെ നിങ്ങൾ ജനനം മുതൽ ഇടവിടാ തെ ഭക്തിപൂർവ്വം പൂജിച്ചുവന്നതുകൊണ്ടു നിങ്ങളുടെ രണ്ടു ഭാര്യ മാരോടുംകൂടി വിഷ്ണുലോകം പ്രാപിച്ച് എണ്ണായിരം സംവത്സ രം വിഷ്ണുവിനെ സാക്ഷാത്തായി സേവിച്ചു തദവസാനത്തിൽ സൂര്യവംശത്തിൽ ദശരഥമഹാരാജാവായി പിറക്കുകയും രണ്ടു ഭാര്യമാരെ പ്രാപിക്കുകയും ചെയ്യും . പിന്നെ അങ്ങയുടെ പകു തി പുണ്യംകൊണ്ടു സൽഗതിയെ പ്രാപിച്ച് ഈ കലഹ കേക യരാജാവിന്റെ പുത്രിയായി ജനിച്ച് അങ്ങയുടെ മൂന്നാമത്തെ ഭാര്യയായി ഭവിക്കും . ഈ ജന്മത്തിലും മഹാവിഷ്ണു അങ്ങയ്ക്കു

പ്രത്യക്ഷദർശനം തരികയും ദേവകാര്യാർത്ഥമായി രാമനാമം ധ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/85&oldid=171043" എന്ന താളിൽനിന്ന് ശേഖരിച്ചത്