ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരാകാണ്ഡം ൭൫ രിച്ച് അങ്ങയുടെ പുത്രനായിട്ട് അവതരിച്ച് രാവണാദികളാ യ രാക്ഷസന്മാരെ സംഹരിച്ചു രാജ്യം പരിപ്പാലിക്കയും ചെയ്യും. അങ്ങുന്നു ചെയ്തിട്ടുള്ള വിഷ്ണുവ്രതങ്ങളോടു താരതമ്യപ്പെടുത്തി നോക്കുമ്പോൾ യജ്ഞം , ദാനം , തീർത്ഥോപവാസം മുതലായവ എത്രയോ താഴെയാണ് .ആകയാൽ ഹേ ധർമ്മദത്താ എനി ഉള്ള കാലത്തും നിങ്ങൾ വിഷ്ണുവ്രതങ്ങളെ അനുഷ്ഠിച്ചുകൊണ്ടും, മദമാത്സർയ്യാദികൾക്ക് എടം കൊടുക്കാതെകഎണ്ടും, സർവ്വരിലും സമഭാവനയോടുകൂടി വസിക്കണം. കാർത്തികമാസം, മാഘമാ സം,ചൈത്രമാസം , വൈശാകമാസം എന്നിവയിൽ കൊല്ലം തോറും മടങ്ങാതെ ഹ്രാതസ്സാനം ചെയ്യണം. ഏകാദശിവ്രതം അനുഷ്ഠിക്കുകയും തുളസിയെ പൂജിക്കുകയും തുളസികൊടുവെച്ചു സംരക്ഷിക്കുകയും വേണം. ബ്രാഹ്മണൻ ,പശുക്ക,വിഷ്ണുഭക്ത ന്മാർ എന്നിവരെ എപ്പോഴും സേവിക്കുകയും വേണം.ചുരുക്കാ യ, കർത്തിര്ക മുതലായവ ഉപയോഗിക്കരുത്.ഇങ്ങിനെ ഇ രുന്നാൽ നിങ്ങളും ഞങ്ങളെപ്പോലെ വിഷ്ണുസാലോക്യത്തെ പ്രാ പിക്കും.ഹേ! ബ്രാഹ്മണശ്രേഷ്ഠാ! വിഷ്ണുഭക്തനായ അങ്ങയു ടെ സുകൃതാർദ്ധം കൊടുത്തതുനിമിത്തം ഇവളെ ഞങ്ങളിതാ കൊണ്ടുപോകുന്നു.അങ്ങുന്നു മഹാ ധന്യൻതന്നെ "എന്നുപ റഞ്ഞു വിഷ്ണുദാസന്മാർ കലഹയേ വിമാനത്തിൽ കയറ്റി വൈകുണ്ഡലോകത്തേയ്ക്കു കൊണ്ടുപോയി.

   ഹേ ദശരഥമഹാരാജാവേ !വിഷ്ണുപാഷദന്മാരുടെ ഉപ

ദേശപ്രകാരം ധർമ്മദത്തൻ പിന്നേയും വിഷ്ണുവ്രതങ്ങളെ അനു ഷ്ഠിക്കുകയും അവർ പറഞ്ഞപ്രകാരം തന്നെ അന്ത്യകാലത്തിൽ രണ്ടു ഭാര്യമാരോടുംകൂടി വൈകുണ്ഠലോകത്തിൽ ചെന്നു വി ശ്ചിതമായ എണ്ണായിരം വർഷകാലം ഭഗവാനെ സേവിക്കുക യും തദനന്തരം ദശരഥനായിട്ടുള്ള ഈ ജന്മത്തെ സ്വീകരിച്ചു സൂര്യവംശത്തിൽ ജനിക്കുകയും ചെയ്തു.ആ ധർമ്മദത്തൻ ത ന്നെയാണ് അങ്ങുന്ന്. അങ്ങയുടെ മൂന്നു ഭാര്യമാരിൽ മൂത്തവ ളിൽ മഹാവിഷ്ണു ശ്രീരാമനായും,ഇളയവളിൽ ആദിശേഷൻ

ലക്ഷ്മണനായും,മൂന്നാമത്തെ ഭാര്യയിൽ ശംഖചക്രങ്ങൾ ഭരത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/86&oldid=171044" എന്ന താളിൽനിന്ന് ശേഖരിച്ചത്