ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം


പിന്നെ ദശരഥൻ ശ്രീരാമന്റെ ഋതുശാന്തിമുഹൂർത്തം നിശ്ചയിച്ച് ഉത്സാഹത്തോടുകൂടി പട്ടണത്തെ കുലവാഴ,കരിമ്പു, പുഷ്പങ്ങൾ, കണ്ണാടികൾ മുതലായവകൊണ്ട് അലങ്കരിച്ചു മുഹൂർത്തമണ്ഡപം കെട്ടിച്ച് അതിനേയുംഅലങ്കരിച്ചു ശുഭമായമുഹൂർത്തത്തിൽ വസിഷ്ഠമഹർഷിയുടെ ആഭിമുഖ്യത്തിൽ സേകം എന്ന കർമ്മത്തെ ഘോഷമായി നടത്തി. മുഹൂർത്തസമയത്തു ജനകൻ ദശരഥന്നും അദ്ദേഹത്തിന്റെ പുത്രന്മാർക്കും തന്റെ പുത്രിമാർക്കും വസ്ത്രാഭരണാദികളെ സമ്മാനിക്കുകയും പിന്നെ ഒരുമാസം സുഖമായി അയോദ്ധ്യയയിൽ താമസിച്ചു മിഥിലയിലേയ്ക്കു മടങ്ങിപ്പോകുയും ചെയ്തു. ഇതുപ്രകാരംതന്നെ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെ ഋതുശാന്തിമുഹുർത്തങ്ങൾക്കും ജനകനെ ക്ഷണിക്കുകയുണ്ടായി. ഇതിന്നുശേഷം അയോദ്ധ്യയിലെ എല്ലാ ഗൃഹങ്ങളിലും മംഗളം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. ദാരിദ്ര്യമെന്നത് ആർക്കും ഇല്ലാതെയായി. എല്ലാവരും പുത്രമിത്രാദിഭാഗ്യത്തോടുകൂടിയും ആധിവ്യാധികൾ കൂടാതെയും സുഖമായി താമസിച്ചുവന്നു. രാമാദികൾ നാലുപേരും പത്നീസ മേതന്മാരായി ഗാർഹസ്ഥജീവിതത്തിൽ പ്രവേശിക്കുകയും ചെയ്തു.

ശ്രീരാമൻ പ്രഭാതത്തിൽ ഉണർന്നു ദേഹശുദ്ധി ചെയ്തു പതിവായി സ്നാനം ചെയ്പാൻ ഗംഗാനദിയിലേയ്ക്കു ചെല്ലും. നദീതീരത്തു പല്ലക്കിൽനിന്നു ഇറങ്ങി മന്ത്രിമാരോടുകൂടി നദിയുടെ മണൽതിട്ടിലേയ്ക്കു ചെന്നു നദിയെ വണങ്ങി ശാസ്ത്രോക്തമായ വിധത്തിൽ സ്നാനത്തെ നിർവഹിക്കും. പിന്നെ അനേകം ബ്രാഹ്മണർക്കു ഗോദാനം, ഭൂമിദാനം, മുതലായവയും വിധിപ്രകാരം ചെയ്തു അവരേയും സരയൂ നദിയേയും പൂജിക്കും. പിന്നെ ദിവ്യാലങ്കാരങ്ങൾ അണിയിച്ചിട്ടുള്ള കുതിരകളെ പൂട്ടിയ തേരിൽ കയറി സരയൂസ്നാനംകൊണ്ടു പരിശുദ്ധനായ സാരഥിയെ തേർ തെളിപ്പാൻ കല്പിച്ചു രഥത്തിലുള്ള മണികളുടേയും കിങ്ങിണികളുടേയും ശബ്ദത്തോടുകൂടിയും, സ്വർണ്ണദണ്ഡധാരിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/88&oldid=171046" എന്ന താളിൽനിന്ന് ശേഖരിച്ചത്