ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം


ളായ ചേവുകകാരൻ മുമ്പിൽ നടന്നു വഴി കാട്ടപ്പെട്ടും രാജധാനിയിലേയ്ക്കു ചെല്ലും. ആ സമയത്തു സ്ത്രീകൾ പുഷ്പങ്ങളെ വർഷിക്കുകയും ചെയ്യും. ഇങ്ങിനെ സൂർയ്യകോടിപ്രകാശത്തോടുകൂടിയ തന്റെ അരമനയിലേയ്ക്കു ശ്രീരാമൻ ചെല്ലുമ്പോഴെയ്ക്കും സീതാദേവി കാൽ കഴുകുവാനും ആചമിപ്പാനും ഉള്ള ജലവുംകൊണ്ടു തെയ്യാറായി നില്ക്കും. അവയെ സ്വീകരിച്ചു രാമൻ തങ്കമെതിയടി ഇട്ടുംകൊണ്ട് അഗ്നിഹോത്രശാലയിലേയ്ക്കു ചെയ്യും. അവിടെ ദിവ്യമായ ആസനത്തിൽ ദേവിയോടുകൂടി ഇരുന്നു ശാസ്ത്രോക്തപ്രകാരം അഗ്നിഹോത്രം അനുഷ്ഠിക്കും. പിന്നീടു ലോകത്തിലുള്ളവരെല്ലാം ഈശ്വരാരാധന ചെയ്യണമെന്നു കാണിപ്പാനോ എന്നു തോന്നുമാറു സർവ്വേശ്വരനായ ശ്രീരാമൻ സ്ഫടികലിംഗത്തിൽ പരമശിവനെ ആവാഹിച്ചു കർമ്മകാണ്ഡത്തിലെ വിധിപ്രകാരം വില്വപത്രം, തുളസീദളം, പുഷ്പം മുതലായവയെക്കൊണ്ട് അർച്ചനയും സീതാദേവിയാൽ കൊണ്ടുവരപ്പെട്ട പക്വാന്നംകൊണ്ടു പൂജിച്ച് അവരുടെ ആശിർവ്വാദം വാങ്ങിയതിനുശേഷം തുളസീപൂജ, ഗുരുപൂജ, പശുപൂജ, അശ്വപൂജ മുതലായവയെ ചെയ്യും. തദനന്തരം സൂർയ്യനമസ്കാരം, ബ്രഹ്മയജ്ഞം എന്നിവ ചെയ്തു, സീതയോടുകൂടി ഗുരുമുഖേന പുരാണശ്രവണം ചെയ്യും. പിന്നെ പൌരാണികന്മാരെ പൂജിച്ചു തന്റെ ബന്ധുക്കളോടും ബ്രാഹ്മരോടുംകൂടി നാളികേരം, വിളാമ്പഴം, മാമ്പഴം, മാതളിൻപഴം, വാഴപ്പഴം, ചക്കപ്പഴം മുതലായ ഫലങ്ങളേയും, ശുദ്ധമായ നെയ്യിൽ പാകംചെയ്ത ഭക്ഷ്യങ്ങളേയും യഥാസുഖം ഭക്ഷിച്ചു താംബൂലചവർണ്ണം ചെയ്തു കണ്ണാടിയിൽ മുഖം നോക്കി, സീതാദർശനം ചെയ്തു സന്തുഷ്ടനായി മന്ത്രിപ്രധാനികളോടും വാദ്യഘോഷങ്ങളോടുംകൂടി തേരിൽകയറി അമ്മമാരുടെ ഗൃഹങ്ങളിൽ ചെന്നു പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു, പിന്നെ സിംഹാസനസ്ഥനായ ദശരഥമഹാരാജാവിനെ ചെന്നു വന്ദിച്ച് അദ്ദേഹത്തിന്റെ കല്പനപ്രകാരം ആസനത്തിൽ ഇരുന്നു രാജ്യകാർയ്യങ്ങളെ ആലോചിക്കും. അങ്ങിനെ കുറച്ചുനേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/89&oldid=171047" എന്ന താളിൽനിന്ന് ശേഖരിച്ചത്