ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം


വന്ന് അവരോടൊരുമിച്ചു ഭോജനം ചെയ്കയും പതിവായിരുന്നു. ഇങ്ങിനെ ഇരിക്കുന്ന കാലത്തു ശ്രീരാമദർശനത്തിന്നായി തപോവനവാസികളായ മഹർഷിമാരുടെ സമൂഹങ്ങൾ ഓരോദിവസവും അയോദ്ധ്യയിലേയ്ക്കു വന്നുതുടങ്ങി. അവർ ശ്രീരാമന്റെ അരമനയിൽചെന്ന് അദ്ദേഹത്തെ പലവിധത്തിൽ സ്തൂതിക്കുകയും അദ്ദേഹത്തിന്റെ ആധിഥ്യം സ്വീകരിച്ചു കൃതാർത്ഥരാവുകയും ചെയ്തുവന്നു. ചില മഹർഷിമാർ ഒന്നുരണ്ടുദിവസം അയോദ്ധ്യയിൽതന്നെ താമസിച്ചു പുണ്യകഥാപ്രസംഗംകൊണ്ടു ശ്രീരാമനെ സന്തോഷിപ്പിച്ചു തങ്ങളുടെ ആശ്രമങ്ങളിലേയ്ക്കു മടങ്ങിപ്പോകും. പതിവ്രതയും ഇംഗിതജനയുമായ സീതാദേവി തന്റെ ഭർത്താവിന്നു ഹാസ്യക്രിഡാദികളിൽ ഏതേതു സമയങ്ങളിൽ ഇഷ്ടമാണോ അതാതിനെ അതാതുസമയങ്ങളിൽ ഇഷ്ടപ്രകാരം നടത്തി വിവാഹവർഷം മുതൽ പന്ത്രണ്ടുസംവത്സരംകാലം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിവന്നു. കൃതയുഗത്തിലെ ഒരു സംവത്സരം ത്രേതായുഗത്തിലെ പത്തുസംവത്സരങ്ങളേക്കാളും ദ്വാപരയുഗത്തിലെ 100 സംവത്സരങ്ങലേയ്ക്കാളും കലിയുഗത്തിലെ 1000 സംവത്സരങ്ങളേക്കാളും ശ്രേഷ്ഠമായതുകൊണ്ടു ശ്രീരാമൻ അനുഭവിച്ച സുഖം ദേവേന്ദ്രഭോഗത്തേക്കാൾ മേലെയായിരുന്നു എന്നു പറയാവുന്നതാണ്. രാമന്റെകാലത്ത് ഋതുഭേദംകൂടാതെ പുഷ്പങ്ങൾ, ഫലങ്ങൾ, പഴങ്ങൾ, മുതലായവ എല്ലാം ഏതുകാലത്തും കിട്ടിക്കൊണ്ടിരുന്നു. അമ്മാവൃഷ്ടി, ചോരഭയം, പ്രാണിഹിംസ, മുതലായവ ഉണ്ടായിരുന്നില്ല. ജനങ്ങൾ ദിവ്യഭോഗങ്ങളെ അനുഭവിച്ചുംകൊണ്ടിരുന്നു.

ഇങ്ങിനെ ഇരിക്കുന്നകാലത്തു കൈകേയിയുടെ സഹോദരനായ യുധാജിത്തു തന്റെ മരുമക്കളായ ഭരതനേയും ശത്രുഘ്നനേയും ദശരഥന്റെ അനുവാദത്തോടുകൂടി കേകയരാജ്യത്തിലേയ്ക്കു കൂട്ടികൊണ്ടുപോയി. ഹേ പാർവ്വതീ! ഇങ്ങിനെയാണ് ശ്രീരാമന്റെ ബാലചരിതം. മനോഹരവും മംഗളകരവും ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/93&oldid=171052" എന്ന താളിൽനിന്ന് ശേഖരിച്ചത്