ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ്വാൻ യോഗമുണ്ടെന്നു പറക ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്ക് അസത്യമാക്കുവാൻ പാടില്ലാത്തതുകൊണ്ടു ഞാൻഇവിടുത്തോടുകൂടി വനത്തിലേയ്ക്കു പോരേണ്ടിയിരിക്കുന്നു. ഇതാണ് ഒരുകാരണം. രണ്ടാമത് എന്റെ സ്വയംവരത്തിൽ ഇവിടുന്നു വില്ലെടുക്കുവാമായി ചെന്നപ്പോൾ ഇവിടേയ്ക്ക് ആ വില്ല് ഒരു പുഷ്പമാലപോലെ ആയിവരണമെന്നു ഞാൻ ദേവകളോടു പ്രാർത്ഥിച്ചസമയത്തു ദേവകാർയ്യസിദ്ധിക്കുവേണ്ടി പതിന്നാലും സംവത്സരം ഭർത്താവിനോടുകൂടി വനവാസം ചെയ്യാമെന്നു ഞാൻ പ്രതിജ്ഞ ചെയ്ക ഉണ്ടായിട്ടുണ്ട്.ആ പ്രതിജ്ഞ നിറവേറുന്നതിന്നും ഞാൻ കല്പാന്തരങ്ങളിലെ രാമായണകഥ കേട്ടിട്ടുള്ളള്ളതിൽ സീതയോടുകൂടാതെ രാമൻ വനവാസം ചെയ്തതായി കേട്ടിട്ടില്ല. അതുകൊണ്ട് എന്നേയുംകൂടി കൂട്ടികൊണ്ടുവേണം വനത്തിലേയ്ക്കു പോകാൻ എന്ന് അറിയിച്ചു. ഈ വാക്കു കേട്ടപ്പോൾ ശ്രീരാമൻ ആനന്ദഭരിതനായിട്ടു സീതയെ ആലിംഗനംചെയൂ അങ്ങിനെതന്നെ ചെയ്യാമെന്നു സമ്മതിച്ചു.

പിന്നെ ഒരു ദിവസം ദശരഥമഹാരാജാവു ശ്രീരാമനെ യുവരാജാവായി പട്ടാഭിഷേകം ചെയ്യണമെന്നു സങ്കല്പ്പിച്ചു തന്റെ ഗുരുവായ വസിഷ്ഠമഹർഷിയെ ആളെ അയച്ചുവരുന്നത്തി വണങ്ങി നമ്മുടെ രാമന്ന് ഇവിടുന്നു യയുവരാജപട്ടാഭിഷേകം നടത്തിച്ചുതരണം എന്നു പറഞ്ഞു. വസിഷ്ഠമഹർഷിയാകട്ടെ ദശരഥനെ കൌസല്യയുടെ ഗൃഹത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി കൌസല്യയുടേയും സുമിത്രയുടേയും മുമ്പിൽ വെച്ച് ഇങ്ങിനെ പറഞ്ഞു. നിങ്ങളെല്ലാവരും കേൾക്കണം. കൈകേയിയുടെ വരം നിമിത്തം ശ്രീരാമൻ ലക്ഷ്മണനോടും സീതയോടും കൂടി നാളെ ഇവിടെനിന്നു ദണ്ഡകാരണ്യത്തിലേയ്ക്കു പുറപ്പെടും. പിന്നെ കുറേകാലം വനവാസംചെയ്തു രാവണനെ നിഗ്രഹിക്കും. നിങ്ങൾ ഇതൊന്നും അറിയാത്ത ഭാവത്തിൽ അഭിമാനലേശംകൂടാതെകണ്ടു കാർയ്യങ്ങളിൽ വ്യാപരിക്കണം. ഹേ ദശരഥ! മന്ത്രിയായ സുമന്ത്രൻ മുഖേന സ്വദേശ രാജാക്ക ​










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/95&oldid=171054" എന്ന താളിൽനിന്ന് ശേഖരിച്ചത്