ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

ന്മാരെ എല്ലാം ക്ഷണിച്ചുവരുത്തുക. മുമ്പുവൈശ്യമുനി ചെയ്തിട്ടുള്ള ശാപം കൊണ്ടും രാമന്റെ വേർവാടുകൊണ്ടും അങ്ങുന്ന് അധികം താമസിക്കാതെ സ്വർഗാരോഹണം ചെയ്യും. അടുത്തരാജാവായി ശ്രീരാമൻ രാജാഭിഷേകമഹോത്സവത്തിൽ ഇരിക്കുന്നതിനെ കൌസല്യ കണ്ടു സന്തോഷിക്കും . അങ്ങയും വിമാനാരൂഡനായി ആകാശത്തിൽ   സ്ഥിതിചെയ്ത്കൊണ്ട്  ആ  മഹോത്സവം  കണ്ട്  ആനന്ദിക്കും. ഭവിതവ്യതയെ  ബ്രഹ്മാദികൾ  വിചാരിച്ചാൽകൂടി  തടുക്കുവാൻ  സാധിക്കയില്ല.'ഇപ്രകാരം  വസിഷ്ഠമഹർഷി  പറഞ്ഞപ്പോൾ  ദശരഥൻ  സഭയിൽ

ചെന്നു മന്ത്രിമാരെ വിളിച്ചു ദൂതന്മാർ മുഖാന്തരം സ്വദേശരാജാക്കന്മാരേയും മുനിപൂംഗവന്മാരേയും അടിയന്തരമായി വരുത്തുവാനും, പട്ടണം മുഴുവൻ വിചിത്രമായി അലങ്കരിക്കുവാനും കല്പന കൊടുത്തു. അതുപ്രകാരം മന്ത്രിമാർ നാനാദിക്കുകളിലേയ്ക്കും ദൂതന്മാരെ അയക്കുകയും തോരണം, കൊടിക്കൂറ, സ്വർണ്ണകുംഭം മുതലായവയെകൊണ്ട് അയോദ്ധ്യാനഗരത്തെ മനോഹരമായി അലങ്കരിക്കുകയും ചെയ്തു.അതിനിടയിൽ വസിഷ്ഠമഹർഷി മന്ത്രിസത്തമനായ സുമന്ത്രനോട് 'നാളെ പ്രഭാതത്തിൽ നമ്മുടെ പ്രകാരമദ്ധ്യത്തിൽ ആഭരണങ്ങളണിഞ്ഞ ചില കന്യകമാരും, പൊന്നണിഞ്ഞ പതിനാറ് ആനകളും, ഐരാവതത്തിന്റെ വംശത്തിൽ പിറന്ന നാൽകൊമ്പനാനയും തെയ്യാറണ്ടായിരിക്കണം. പലേ പുണ്യതീർത്ഥങ്ങൾ നിറച്ച അനേക സഹസ്രം പൊൻകുടങ്ങളും,മൂന്ന് പുലിത്തോലും, മുക്തഹാരവും,സ്വർണ്ണദണ്ഡത്തോട്കൂടിയ വെൺകൊറ്റക്കുടയും, ദിവ്യങ്ങളായ മാലകൾ,വസ്ത്രങ്ങൾ,ഭൂഷണങ്ങൾ മുതലായവയും തെയ്യാറാക്കണം. നർത്തകിമാരായവാരസ്ത്രകളും, സ്തുതിപാഠകന്മാരും,വാദ്യക്കാരും,അവരവരുടെ പ്രവൂത്തികൾ ഉത്സാഹത്തോട്കൂടി ചെയ്യണം.പുറമേയുള്ള പ്രകാരത്തിൽ ചതുരംഗസൈന്യങ്ങൾ ആയുധങ്ങളോട് കൂടി ഒരുങ്ങിനില്ക്കണം. ഈ പട്ടണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലേയും ദേവന്മാർക്കു പൂജ മുതലായവയെ ശ്രദ്ധയോട്കൂടിയും ഭക്തിയോടുകൂടിയും നടത്തിക്കുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/96&oldid=171055" എന്ന താളിൽനിന്ന് ശേഖരിച്ചത്