ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിൽ നില്ക്കുന്ന ഒരു വൃദ്ധയോട്ചോദിക്കുകയും അവൾ ശ്രീ രാമന്റെ പട്ടാപിഷേകം പ്രമാണിച്ചാണ് നഗരം അലങ്കരിച്ചിരിക്കുന്നതെന്ന് പറയുകയും ചെയ്തുമന്ധര ഉടനെതന്നെ കൈകേയിയുടെ സമീപത്തു ചെന്ന് ഈവിവരം ധരിപ്പിച്ചു കൈകേയി കുമാരനായ ശ്രീരാമന്റെ പട്ടാഭിഷേക വർത്തമാനംകേട്ട് പരമസന്തുഷ്ടിയായി ഭവിക്കുകയും സന്തോഷ സൂചകമായി അവൾക്ക് രത്നഖചിതമായ ഒരു ആഭരണം സമ്മാനിക്കുകയും ചെയ്തു ഈസന്തോഷ സമയത്ത് ആകാശത്തു നിന്ന് അംശരീരിവാക്ക് കേൾക്കപ്പെട്ടു അതു കൊണ്ട് മന്ധര മയങ്ങിപ്പോവുകയും ആഹ്ലാദഭരിതയായിരിക്കുന്ന കൈകേയിയോട് ഇങ്ങിനെ പറയുകയും ചെയ്തു ഹേ ബുദ്ദിഹീനിയായ വളേനിന്റെ ഭാഗ്യം ഇതാ അവസാനിച്ചിരിക്കുന്നു ഈസമയത്തു നീസന്തോഷിക്കുന്നതെന്താണ് രാമന്നു പട്ടാഭിഷേകം ചെയ്താൽ നീകൌസല്യുടെ ദാസിയായി ഭവിക്കും ആകയാൽ ഞാൻ പറയുന്നത് കേട്ട് അതുപ്രകാരം പ്രവർത്തിക്കുക നിണക്കു മഹാരാജാവ് രണ്ട് വരങ്ങൾ തരുവാനുണ്ടല്ലോ അതിൽ ഭരതനെ പട്ടാഭിഷേകം ചെയ്യണമെന്നും മറ്റൊന്ന് രാമൻ നടയായി കാട്ടിൽ ചെന്നു പതിന്നാലു വർഷം താമസിക്കണമെന്നും അയിരിക്കണമെന്ന് അപേക്ഷിക്കക ഈ ഉദ്ധേശം നിർവ്വഹിക്കുന്നതിലേയ്ക്കുവേണ്ടി ഇപ്പോൾ നീ കോധ്രാഗാരത്തിൽ പോയികിടന്ന് കൊള്ളുക ഇതുകേട്ട് കൈകേയിക്കു മന്ധരയുടെ വാക്കു തനിക്കു അനുകൂലമാണെന്നു തോന്നുകയും തന്നിമിത്തം അവർ അവൾ പറഞ്ഞതുപോലെതന്നെ പ്രവർത്തിക്കുകയും ചെയ്തു

അന്നു രാത്രിയിൽ ദശരഥൻ കൈകേയി കോപഗൃഹത്തിൽ പ്രവേശിച്ചിരിക്കുന്നതായി അറിഞ്ഞു വലിയ പരിഭ്രമത്തോട്കൂടി അവിടെ ചെന്നു ചെർന്നു ആസമയത്തു കൈകേയി കുന്തളഭാരത്തെ അഴിച്ചു പരത്തി ആഭരണങ്ങളെല്ലാം വലിച്ചെറിഞ്ഞ് വെറും നിലത്തു കിടക്കുകയായിരുന്നു ഇത്ര വലുതായ കോപത്തിനു കാരണമെന്താണെന്നു സഖിമാരോട് ചോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/98&oldid=171057" എന്ന താളിൽനിന്ന് ശേഖരിച്ചത്