ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

 കഷ്ടപ്പാടേറിവന്നാൽ കഠിനത പുരുഷന്മാർക്കു കൂടീടുമത്രെ.
             അനുഗൃഹം=ഗൃഹം(വീടു)തോറും.
             നിന്മണാളൻ=നിന്റെ ഭർത്താവ്.
                                 ----------
     സ്മരരസനദീപുരേണോഢാ: പുനർഗ്ഗുരുസേതുഭി-
     ര്യദപി വിധൃതാസ്മിഷ്ഠന്ത്യാരാദപൂർണ്ണമനോരഥാ:
     തദപി ലിഖിതപ്രഖ്യൈരംഗൈ: പരസ്പരമുന്മുഖാ
     നയനനളിനീനാളാനീതം പിബന്തി രസം പ്രിയാ: (൬o)
                                   ----------

പ്രണയ പരവശന്മാരും അപൂർണ്ണമനോരഥന്മാരും ആയ നായികാനായകന്മാരുടെ സ്ഥിതിയെ കവി വർണ്ണിക്കുന്നു.

     അദ്ധാ കാമുകർ കാമകൌതുകനദീപൂരത്തിനാലൂഢരാ-   
     യദ്ധാമസ്ഥഗുരുക്കളാമണകളാൽ പ്രത്യൂഢരായന്തികേ
     രുദ്ധാസംഗമിരിക്കിലും നിഭ്രതമായൌന്മുഖ്യമോടേ മിഥ-
     ശ്ശ്രാദ്ധാമാർന്നു പകർന്നിടുന്നു മിഴികൊണ്ടുള്ളിൽ കിടക്കുംരസം.
  അദ്ധാം=സത്യമായിട്ട്.
  കാമുകർ=കാമുകനും കാമുകിയും.
  കാമകൌതുക  നദീപൂരം=കാമത്തിലുള്ള കൌതുകമാകുന്ന നദിയുടെ പൂരം (പ്രവാഹം)
  ഊഢർ=വഹിക്കപ്പെട്ടവർതള്ളിക്കൊണ്ടുപോകപ്പെട്ടവർ.
  അദ്ധാമസ്ഥഗുരുക്കൾ=ആധാമത്തിൽ (ഗൃഹത്തിൽ)ഉള്ള ഗുരുക്കൾ(അച്ചൻ അംബ   മുതലായ ഗുരുജനങ്ങൾ.)
  പ്രത്യൂഢർ=തടുക്കപ്പെട്ടവർ.
  അന്തികേ=അടുക്കൽ.
  രുദ്ധാസംഗം=രുദ്ധമായ(തടുക്കപ്പെട്ട) ആസംഗത്തോടു(ആസക്തിയോടു)കൂടുംവണ്ണം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/63&oldid=171118" എന്ന താളിൽനിന്ന് ശേഖരിച്ചത്