ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


നാൻരുഗ്മാംഗദൻ* പുത്രനുംസന്ധ്യാബലിദേവിയുംപ്രസാദിച്ചു നേത്രപീയൂഷതൃപ്പാദികേവണങ്ങിനാർ* ധന്യനാംരുശാംഗദൻ തന്ന ത്താൻ മറന്നുകൊണ്ടന്യമൊന്നറിയാതെനാഥനെസ്തുതിചെയ്തു* ശ്രീപതേജഗൽ പതേമാധവ! ദയാനിധേ! ശ്രീപാദാംബുജംവന്ദേ നാഥഹേനമോസ്തുതേ* സ്ഥാവരങ്ങളും പിന്നെ ജംഗമങ്ങളും രണ്ടു ഭാവമായ്ക്കാണായ്പന്നവസ്തുക്കളെല്ലാം ഭവാൻ* നിഷ്കളബ്രഹ്മ സ്വരൂപാമൃതംനിരഞ്ജനം നിഷ്കളങ്കമാം ദേവസഞ്ചയംസനാതനം* നഷ്ക്രിയംനിരാധരം നിർമ്മലം നിരാമയം പുഷ്കലം പുരാതനം പൂർണ്ണമാനന്ദംഭവാൻ* സംഗവർജ്ജിതൻഭവാൻ സച്ചിദാനന്ദവിഷ്ണോ! തംഗനാഗഗംഭീരപുണ്യദാകൃതേ! ഹരേ* ഏകനാംഭവാൻമായാദേവിയെയക്ഷികൊണ്ടാ ലോകനം ചെയ്യുന്നൊരാലോകങ്ങൾ പതിന്നാലും* ബ്രഹ്മാദിപീപീലികാപർയ്യന്തം പ്രകാശിക്കും ബ്രമാണ്ഡങ്ങളും ബഹുവെവ്വേറെ കാണായ്പരും* എള്ളിലെത്തൈലംപോലെ നിന്തിരുവടിയുടെ ഉള്ളിലെരജോഗു ണമെന്നല്ലോചൊല്ലീടുന്നു* ചിന്തിച്ചാൽവിരിഞ്ചനെന്നുള്ളൊരുമൂർത്തിഭേദം സന്തതംതമോഗുണംരുദ്രനെന്നറിയുന്നേൻ* കോമള ശുദ്ധതത്വം നിന്തിരുവടി താനും നിഷ്കളബ്രഹ്മംപരംനിർമ്മലംനിരന്തരം മഹ്യമേകുകവരംസൽഗതിപ്രദംശുഭം* മന്മനോരംഗംവി ളങ്ങീടുവാൻ പ്രസാദിക്ക കല്മഷമാകുംതമോരാശിക്കുടിവാകരേ!* മീനവിഗ്രഹംധരിച്ചുഗ്രനാം ഹയഗ്രീവദാനവേന്ദ്രനെക്കൊന്നു

 വേദത്തെവീണ്ടുഭവാൻ*  കമഠരൂപംധരിച്ചംബുധൌ  നിഗ്നമാംവന്മലപൊങ്ങിച്ചതും  നിന്തിരുവടിയല്ലോ*  കോലരൂപിയായ്  ചെന്നു

ഭൂമിദേവിയെവീണ്ടു ലീലയാവിഹരിച്ചുനൃസിംഹവേഷംപൂണ്ടു* ദുഷ്ടനാംഹിരണ്യനെദാരണം ചെയ്തുഭവാൻ* വാമനാകാരം പൂണ്ടുസ്വ ർഗ്ഗവുംപാതാളവും ഭൂമിയുമളന്നുമേടിച്ചതു ഭവാനല്ലോ* ജാമദഗ്ന്യനായ്പിന്നെക്ഷത്രിയകുലമെല്ലാംനാമശേഷവുമാക്കിത്തീർത്തതുഭ വാനല്ലോ* ജാനകീപതിശ്രീമദ്രാമരൂപനാംഭവാൻ ഭാനുവംശത്തിൽദാശരഥിയായ്പിറന്നതും* പംക്തികണ്ഠനെക്കൊലചെയ്തുപോൽ പരാക്രമി പംക്തിപാവനക്ഷോണിക്കേകിവല്ലഭൻഭവാൻ* സീരിയായതും ഭവാൻകൃഷ്ണനായതുംഭവാൻ ദ്വാരകതന്നിൽ സ്വൈര്യം വാണതും ഭവാനല്ലോ* ചക്രമായിട്ടുചെന്നുബൌദ്ധമണ്ഡലമെല്ലാം നിഗ്രഹിച്ചതുമിനിക്കാലാവസാനത്തിങ്കൽ* കല്ക്കിരൂപിയായ് ഖണ്ഗപാണിയായ്പന്നുമേലി ലൊക്കവേസമാപ്തിയാക്കുന്നതും ഭവാനല്ലോ* ഇങ്ങനെദശാവതാരങ്ങളുംഭൂയോഭൂയോ ഭംഗമെന്നി യേഭവാനാവർത്തിക്കുന്നു വിഭോ! പങ്കജേക്ഷണ! വന്ദേവാഞ്ഛിരപ്രദവന്ദേനിങ്കഴലിണനിത്യംസ്മരിക്കായ്പരേണമേ* ഇത്തരം പ ലതരമെത്രയും ഭക്തിയോടെ ചിത്തമേകാഗ്രമായിനിന്നുടൻരുഗ്മാംഗദൻ*പാണികൾകൂപ്പിസ്തുതിച്ചീടിനനേരം തന്റെ പാണികൾ പിടിച്ചരുൾ ചെയ്തിതുജനാർദ്ദനൻ* ഭൂപതേരുഗ്മാംഗദാ! നിങ്കൽഞാൻ പ്രസാദിച്ചേൻ ശോഭനംനിന്റെ ഭക്തി വിശ്വാസം വിനീ തിയും* നമ്മുടെദിനങ്ങളിൽ നിദ്രയുമശനവും വെണ്മയിൽവെടിഞ്ഞുനീർഭായ്യയും തഘജനം* നമ്മുടെപദാർച്ചനം ചെയ്കകൊ

ണ്ടിനിമേലിൽ നമ്മുടെസാരൂപ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/87&oldid=207250" എന്ന താളിൽനിന്ന് ശേഖരിച്ചത്