ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

88 കമ്പരാമായണ കഥാമൃതം

അല്ലയോ ഹനൂമൻ!‍ ഞാൻ അഷ്ടലക്ഷ്മികളിൽ വെച്ചു വിജയലക്ഷ്മിയാണ്.കമലോത്ഭവനായ ബ്രഹ്മദേവന്റെ ഭണ്ഡാരത്തിൽ വസിച്ചിരുന്നവളാണ്.ഞാൻ ബ്രഹ്മദേവന്റെ സമ്മതം കൂടാതെ ഭണ്ഡാരം തുറപ്പാൻ വാണീമാതാവിനു സമ്മതം നൽകിയ നിമിത്തം ബ്രഹ്മാവു അറിഞ്ഞു നീ രാവണന്റെ കോട്ട കാക്കുവാൻ പോകുക എന്നു എന്നെ ശപിച്ചതാണ്. ശാപമോചനം തരേണമെന്നപേക്ഷിച്ചതിൽ രാമാവതാരകാലത്തു സീതാന്വേഷണം ചെയ്തു ഹനുമാൻ എന്ന ഒരു വാനരൻ ലങ്കയ്ക്കു വരും .അവന്റെ അടിപെട്ടാൽ ശാപമോചനം വരും .അനന്തരം നീ ഇവിടേക്കു വരിക എന്നു അനുഗ്രഹിച്ചപ്രകാരം ഈ അമ്പതു ലക്ഷം സംവത്സരമായി ഞാൻ ഇവിടെ വസിക്കുന്നു. നീ ഇനി ലങ്കയിൽ വന്ന കാര്യം സാധിച്ചുപോരുന്നതിന്നു യാതൊരു വാദവും ഇല്ല. എന്നു പറഞ്ഞു ലങ്കാശ്രീ സത്യ ലോകത്തേക്കും ഹനുമാൻ ലങ്കയിലേക്കും കടന്നു. ഹനുമാൻ കടന്നു നോക്കുമ്പോൽ സകല രാക്ഷസന്മാരും ജാഗ്രതയോടു കൂടി സഞ്ചരിക്കുന്നതിനാൽ ഇടയിൽ കടന്നു സീതാന്വേഷണം ചെയ് വാൻ മാർഗ്ഗമില്ലാതെ വരികയും അപ്പോൾ ഒരു മന്ത്രമെഴുതി ലങ്കയിൽ ഇടുകയും തന്നിമിത്തം ലങ്കയിലുള്ള എല്ലാവരും നിദ്രപ്രാപിക്കുകയും ചെയ്തു. അനന്തരം താൻ ഓരോ ഗൃഹങ്ങളിൽ കടന്നു തേടുകയും അതിൽ കുംഭകർണ്ണന്റെ നിദ്രാശാലയെക്കണ്ടു പറയുന്നു. ഓഹോ ഇവൻ ഒരു മഹാപുരുഷനാണ് ദീർഘനിദ്രയല്ലെ ഇപ്പോൾ ചെയ്യുന്നത്. ഇവന്റെ നിദ്രാശാല ഏഴുയോജന ഇരുപത്തെട്ടുകാതം സമചതുരമുണ്ട്. സ്വർഗ്ഗത്തെയും കബളിക്കത്തക്ക ഉയരമുണ്ട്. മന്ത്ര ഔഷധങ്ങളാൽ തടസ്ഥപ്പെട്ട സർപ്പം തന്നെയാണെങ്കിലും സമീപത്തിൽ ചെല്ലുവാൻ ശരീരികൾക്കു ഭയമുണ്ടാകും എന്നതുപോലെ നിദ്രയാൽ തടസ്ഥപ്പെട്ട ഇവന്റെ അടുക്കൽ ചെല്ലുന്നതിന്നു ശങ്കയുണ്ടാകും . എന്നു വിഭീഷണന്റെ ഗൃഹത്തിൽ ചെന്നു നോക്കുകയും അവിടെ വേദപാഠം ദേവപൂജ സഹസ്രനാമം മുതലായതുകളാലും വിഗ്രഹാരാധനകളാലും ബ്രാഹ്മണാലയം പോലെ ശോഭിക്കുന്നതിനെയും വിഭീഷണനെയും കണ്ടു ഇവൻ രാമസ്വാമിയുടെ പാദാരവിന്ദ സേവകനായി ഭവിക്കും എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/101&oldid=171218" എന്ന താളിൽനിന്ന് ശേഖരിച്ചത്