ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94 കമ്പരാമായണകഥാമൃതം

റിഞ്ഞിട്ടില്ല. ഇതും പറയുക.എന്നു തന്നെയല്ല അയോദ്ധ്യയിൽ വസിക്കുമ്പോൾ കണവൻ ഒരു ആൺകിളിയേയും ഞാൻ ഒരു പെൺ കിളിയേയും വളർത്തി വരുന്ന മദ്ധ്യേ ഞാൻ രജസ്വലയായി ഭഗവാനെപ്പിരിഞ്ഞു പള്ളിയറയിൽ നിന്നുപുറത്തു വന്നപ്പോൾ ശുകപ്പൈതലും എന്റെ കൂടെ പുറത്തേയ്ക്കു വന്നതിനെക്കണ്ടു ഭഗവാന്റെ കിളി നീ പുറത്തു പോവാൻ പാടില്ല. മനുഷ്യർക്കാണ് രജസ്വല മുതലായ വ്യവഹാരങ്ങൾ പക്ഷികളായ നമുക്കു അങ്ങിനെ യൊന്നുമില്ല. എന്നതിനെക്കേട്ടു പെൺകിളി സമ്മതിക്കാതെ തമ്മിൽ മത്സരിക്കുകയും ആ മത്സരത്തെ ഭഗവാൻ തന്റെ കിളിയോടു സമാധാനം പരഞ്ഞുതീർക്കുകയും ചെയ്തിട്ടുണ്ട്.ഇതു പള്ളി അറയിൽ വെച്ചു നടന്ന സംഗതിയാണ്. ആയതും പറയുക. എന്നു തന്നെയല്ല, ചിത്രകൂടത്തിൽ വെച്ചു ഒരു ദിവസം ഭഗവാൻ എന്റെ മടിയിൽ ശിരസ്സു വെച്ചു നിദ്ര ചെയ്യുന്ന സമയം ഇന്ദ്രാത്മജനായ ജയന്തൻ കാകാകൃതിയായ് വന്നു തന്റെ കയ്യിനാൽ എന്റെ കുചത്തിനെ തൊടുകയും നഖം പെട്ടു കുചാഗ്രത്തിൽ നിന്നുരക്തം ഒലിക്കുകയും അതു കണവനറിഞ്ഞിട്ടു സമീപത്തിൽ ഉണ്ടായിരുന്ന ഒരു തൃണത്തെപ്പറിച്ചു അയയ്ക്കുകയും അതു കാക്കയുടെ നേത്രത്തില്പാഞ്ഞ് ഓടിപ്പോകുകയും ചെയ്തു. തന്നിമിത്തം കാക്കകൾക്കു ഇപ്പോഴും ഒരു ഭാഗത്തെ കാഴ്ചയുള്ളു . ഇതും ഭഗവാനും ഞാനും മാത്രമേ അറിഞ്ഞിട്ടുള്ളു. ഇങ്ങിനെയുള്ള രഹസ്യവാക്കുകളെ പറയുക.അന്യൻ കരസ്ഥമാക്കിയ സ്ത്രീയെ മേലിൽ നമുക്ക് ആവശ്യമില്ലെന്നു കരുതി എന്നെ ഉപേക്ഷിക്കുന്നുവെങ്കിലും ഭഗവാന്റെ ക്ഷത്രിയ ചൈതന്യത്തെ ഉപേക്ഷിക്കരുതെന്നു പറയുക. ലക്ഷ്മണനോടു ഒരു വാക്കു നീ പറയേണ്ടതുണ്ട് .അതെന്തെന്നു വെച്ചാൽഎന്നെ കാത്തിരുന്നതിന്നായി രാവണനെ കുലചെയ്തു എന്നെ ചിറ വീണ്ടുകൊണ്ടുപോകേണമെന്നു ഞാൻ പറഞ്ഞതായി പറയുക.കൈകേയി കൗസല്യ സുമിത്ര എന്ന മൂന്നു മാതാക്കൾക്കും സീത നമസ്ക്കാരം ചെയ്തതായും പറയുക. മുപ്പതു ദിവസത്തിന്നുള്ളിൽ വന്നു ചിറ വിടുത്താത്ത പക്ഷം മേലിൽ ഇവിടേക്കു വരേണ്ടുന്നാവശ്യമില്ല. നദീതീരത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/107&oldid=171224" എന്ന താളിൽനിന്ന് ശേഖരിച്ചത്