ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96 കമ്പരാമായണ കഥാമൃതം

രുന്നതിനെക്കണ്ട ഹനുമാൻ രാമസ്വാമിയെ മനസ്സിൽ ധ്യാനിച്ചു നില്ക്കുകയും ഇന്ദ്രജിത്തു അടുത്ത് യുദ്ധം തുടങ്ങുകയും ഇന്ദ്രജിത്ത് കൊണ്ടുവന്ന പടകളെയെല്ലാം താൻ അടിച്ചു നിഗ്രഹിച്ചു അനന്തരം ഇന്ദ്രജിത്തായി നേരിട്ടു യുദ്ധം തുടങ്ങി ഇന്ദ്രജിത്തിനെ രഥത്തോടു കൂടി ആകാശത്തോക്കെറിയുകയും അതു കണ്ട് രാവണിയും ആകാശത്തിൽ നിന്നു ബ്രഹ്മാസ്ത്രം തൊടുത്തു ഹനുമാനെ വീഴ്ത്തി നാഗപാശത്താൽ കെട്ടി രഥത്തിൽ വെച്ചു പിതാവായ രാവണന്റെ അടുക്കൽ കൊണ്ടുവന്നു കാഴ്ച വെക്കുകയും ചെയ്തു. രാവണൻ ഹനുമാനെക്കണ്ട് ക്രോധിച്ചു എടാ മർക്കടാ നീ ആര് ?എവിടേ നിന്നു വന്നു? കദളിവനം തകർപ്പാൻ കാരണം എന്ത്? രാക്ഷസന്മാരെ വധിക്കേണ്ടുന്നാവശ്യമെന്ത് പറയുക? എന്നതിനെക്കേട്ടു ഹനുമാൻ രാവണനോടു ഹേ രാക്ഷസാധമാ! ഞാൻ സർവ്വേശ്വരനായ രാമസ്വാമി ദൂതനാണ് .രാമസ്വാമി ആരെന്നറിയണമെങ്കിൽ പറയാം കേൾക്കുക. പരമേശ്വരസ്വാമി പക്കൽ നിന്നു നാലു കലയും നാരായണസ്വാമി പക്കൽ നിന്നു ആറു കലയും ബ്രഹ്മദേവൻ പക്കൽ നിന്നു നാലു കലയും ഇങ്ങിനെ പതിന്നാലു കലകളോടു കൂടിയ ത്രിമൂർത്തീ സ്വരൂപനായി ഭഗവാൻ തിരു അവതാരം ചെയ്തു. അനന്തരം ഭാർഗ്ഗവരാമൻ പക്കൽ നിന്നു രണ്ടു കലയേയും വാങ്ങി മായാ മനുഷ്യനായി ദേവരക്ഷാർത്ഥം അവതരിച്ചതാണ്. ഞാൻ ആ രാമസ്വാമിയുടെ ദൂതനാണ്. എന്റെ നാമം ഹനുമാനെന്നാണ്. എന്നെ ഉപദ്രവിപ്പാൻ വന്ന രാക്ഷസന്മാരെ ഞാൻ കുല ചെയ്തതാണ് .ആയതു കൊണ്ട് സർവ്വേശ്വരനായ രാമസ്വാമിയുടെ പത്നിയെ നീ കളവു ചെയ്തു വച്ചിരിക്കുന്നതു ശരിയായ മര്യാദക്കു കൊണ്ടുവന്ന് രാമൻ പാദത്തിങ്കൽ വെച്ചു നമസ്കരിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം നിന്റെ കുടുംബനാശം വരുത്തുന്നതാണെന്നു ബാലിസൂനുവായ അംഗദൻ പറഞ്ഞയച്ചിരിക്കുന്നു. അംഗദനെ നീ അറിയുവാൻ എടയുണ്ട്. ബാലിയെ നീ അറിയുമല്ലൊ. ബാലിയുടെ വാലിന്നുള്ള ശക്തിയും നീ അറിയും എടാ രാവണ! ഒരു സ്ത്രീ നിമിത്തം വൃഥാ വംശനാശം വരുത്തേണമെന്നില്ല എന്നതിനെക്കേട്ട് മർക്കടന്റെ വായ് തകൃതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/109&oldid=171226" എന്ന താളിൽനിന്ന് ശേഖരിച്ചത്