ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72 കമ്പരാമായണകഥാമൃതം

ന്നു: ഹേ ബാലീ !നീ എന്റെ പരമാർത്ഥം അറിയുന്നവനാണ് നിന്നെ വധിച്ചുതരാം എന്നു ഞാൻ സുഗ്രീവനോടു സത്യം ചെയ്തിട്ടുണ്ട്. നാ എന്നെ നേരിട്ടു കണ്ടാൽ ഉടനെ വന്നു ശരണം പ്രാപിക്കും .അപ്പോൾ സുഗ്രിവന്നു ഞാൻ ചെയ്തു കൊടുത്തസത്യത്തിന്നു ലംഘനം വരും.എന്നു കരുതിയാണ് വൃക്ഷം മറഞ്ഞുഅസ്ത്രം തൊടുത്തത്.എന്നതിനെക്കേട്ടു ബാലിപറയുന്നു. ശരണം സ്വാമിൻ, അടിയൻ ഇത്രനേരം അറിയാതെകണ്ട് അഘിക്ഷേപമായ ചില വാക്കുകൾ പറഞ്ഞുപോയി. ആയതു കുരങ്ങന്മാരുടെ സ്വഭാവമാണെന്നു കരുതി സമസ്താപരാധം ക്ഷമിക്കണമേ സ്വാമിൻ, സർവ്വേശ്വരനായ നിന്തിരുവടിയുടെ മായാവിദ്യകളെ ആരറിവാൻ പോകുന്നു.രാക്ഷസ രാജാവായ രാവണനോടു ഞാൻ ഒരുവാക്കു ചിലവുചെയ്താൽ നിന്തിരുവടിയുടെ പത്നിയെ തൽക്ഷണം കൊണ്ടുവന്നു തരുന്നതാണല്ലോ.അങങയുടെ പത്നിയെ വീണ്ടു തരുവാനുള്ള ഭാഗ്യം ഞാൻ ചെയ്തില്ലല്ലോപ്രാണപ്രയാണസമയത്തിൽ പറഞ്ഞിട്ടു ഫലമെന്താണ്. ഇനി നിന്തിരുവടിക്കു കാര്യം സാധിപ്പിക്കേണമെങ്കിൽ ഈ വാനരസംഘത്തിനു ഹനുമാനുണ്ട്. അവനാൽ കാര്യങ്ങൾ നിവൃത്തി വരും.സുഗ്രീവൻ ബുദ്ധിയില്ലാത്തവനും നിരക്ഷരകുക്ഷിയുമാണ്. വല്ല തെറ്റും അവൻ ചെയ്തുവെന്നു വരികിലും എന്റെ നേരേ അയച്ചതു പോലെ ഉള്ള അസ്ത്രങ്ങൾ സുഗ്രീവന്റെ നേരേ അയയക്കാതിരിപ്പാൻ അപേക്ഷിക്കുന്നു.നിന്തിരുവടി ഹനുമാനെ നിന്തിരുവടിയുടെ അസ്ത്രം പോലെ വിശ്വസിക്കണം. എനിക്ക് ഒരു മകനേ ഉള്ളു. പുത്രദുഃഖം സഹിക്കുന്നില്ല. ഇതുവരെ എന്റെ മകനായിരുന്നു. ഇനിമുതൽ നിന്തിരുവടിയുടെ മകനാണ്. അവന്നു ചെറുപ്പമാണ്.കര്യോകാര്യങ്ങളുടെ വിവരം നല്ല വണണം ആയിട്ടില്ല.എന്നു പറയുന്ന ബാലിയുടെ അടുക്കൽ അംഗദൻ വന്ന് മേൽവീണ് ദുഃഖിക്കുന്നതിനെ ബാലി കണ്ടു, അംഗദാ നീ ദുഖിക്കരുത്. മകനേ!സർവ്വേശ്വരനായ സ്വാമിക്കു നിന്നെ അടക്കുലമായി ഞാൻ കൊടുക്കുന്നുണ്ട്. ഇതുവരെ കളിച്ച് നട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/85&oldid=171227" എന്ന താളിൽനിന്ന് ശേഖരിച്ചത്