ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാതുർമ്മാസ്യം 73

ന്നതുപോലെ മേൽ കളിച്ചു നടക്കരുത്. രാമ രാമ എന്ന തിരുനാമത്തെ ധ്യാനിച്ച് സുഖമേ വസിക്കുക. എന്നു പറഞ്ഞു ബാലി മകനെപ്പിടിച്ച് ഭഗവാന്റെ കയ്യിൽ കൊടുത്തതിനെക്കണ്ടു ഭഗവാൻ, അല്ലയോ ബാലി ഞാൻ കൊടുത്ത അസ്ത്രത്തെ പിൻ വലിക്കാമം. നീയും അനുജനും കൂടി സുഖമായ് വസിക്കുക. എന്നു പറഞ്ഞതിനെക്കേട്ടു ബാലി ശരണം രാമഭദ്രാ!മായാമയനായ നിന്തിരുവടിയുടെ കാുണ്യത്താൽ എമ്പത്താറായിരം സംവല്സരം ഞാൻ രാജ്യഭാരം വഹിച്ചു. മേലിൽ ബാലി എന്നതു പോയി വടു ബാലി എന്നു കേൾപ്പാൻ എനിക്കു മോഹമില്ല.ആയതുകൊണ്ടു നിന്തിരുവടിയുടെ യഥാർത്ഥ രൂപത്തെ കാട്ടിത്തന്നു അസ്ത്രം പറിച്ച് മോക്ഷം തരേണമേയെന്നപേക്ഷിക്കുകയും ഭഗവാൻ അംഗദനെ അടുക്കലായി സ്വീകരിച്ച് അസ്ത്രം പറിച്ച് ബാലിക്കു മോക്,ം കൊടുക്കുകയും രാമ രാമ രാമ രാമ എന്നു ധ്യാനിച്ചു സ്വർഗ്ഗം പ്രാപിക്കുകയും ചെയ്തു.അതു കേട്ടു ബാലിയുടെ ഭാര്യയായ താര വന്ന് ഹെ രാഘവ! കണവനെ അയച്ച വഴിക്ക് എന്നെയും അയയ്ക്കുക. എന്നാൽ കന്യകാ ദാന ഫലം നിനക്കു സിദ്ധിക്കും.എന്നതിനെ ക്കേട്ട് താരയെ സമീപത്തിൽ വരുത്തി അവളുടെ കർണ്ണത്തിൽ താരകോപദേശം ചെയ്ത് അനന്തരം സുഗ്രീവനെ വിളിച്ചു ബാലിയുടെ ശവസംസ്കാരാദികളെച്ചെയ്ത് വരുവാൻ ഭഗവാൻ ഏൽപ്പിച്ചു.അപ്രകാരം സുഗ്രീവനും അംഗദനും താരയും ബാലിയുടെ മരണാനന്തരക്രിയകളെ ജാത്യാചാരം പോലെ ചെയ്തു വന്നു.ഭഗവാൻ ലക്ഷമണനെ വിളിച്ച് സുഗ്രീവന്നു പട്ടാഭിഷേകം ചെയ്തു വരുവാൻ കല്പിച്ചയയ്ക്കുകയും ലക്ഷമണൻ സുഗ്രീവനോടു കൂടി കിഷ്കിന്ധയിൽ പോയി സുഗ്രീവനെ സിംഹാസനത്തിലിരുത്തി അരിയിട്ടുവാഴ്ചകഴിച്ചു പട്ടാഭിഷേകം ചെയ്ത് അവിടെ നിന്നു മടങങി സ്വാമിയെ വന്നു വണങ്ങി വിവരം അറിയിച്ചു.

ചാതുർമ്മാസ്യം .

എന്നതിനു ശേഷം ഭഗവാൻ സുഗ്രീവനോട് അല്ലയോ സു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/86&oldid=171228" എന്ന താളിൽനിന്ന് ശേഖരിച്ചത്