ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74 കമ്പരാമായണ കഥാമൃതം

ഗ്രീവാ! നീ ഇവിടെനിന്നു നിന്റെ രാജധാനിയായ ക്ഷ്കിന്ധയ്ക്കപോയി നിന്റെ ജാത്യാചാരമര്യാദപോലെയുള്ള രാജരീകം നടത്തുക. അങ്ങിനെ പ്രജാപരിപാലനം ചെയ്യുന്നതിൽ നല്ല വണ്ണം ദൃഷ്ടി വെയ്ക്കണം.പ്രജകൾ പ്രബലന്മാരും ദുർബ്ബലന്മാരും ഉണ്ടാവുന്നത് സാധാരണയാണ്. സത്യത്തെ സാധുക്കളാൽ തെളിയിപ്പാൻ കഴിയാതെ വരുമ്പോൾ അത് അസത്യം െന്നു രാജാവിനു തോന്നും. പ്രബലന്മാരാൽ അസത്യത്തെ സാമർത്ഥ്യം കൊണ്ടു സത്യം എന്നു തോന്നിയ്ക്കുവാൻ സാധിക്കുന്നതുമാണ്

ഇങ്ങിനെ സത്യാസത്യങ്ങളുടെ വിവരമില്ലാതെ ശിക്ഷാരക്ഷകളെച്ചെയ്താൽ ലോാപവാദവും മരണശേഷം നരകത്തിന്നധികാരിയായും ഭവിക്കും.നിസ്സാരന്മാരാണെന്നുകരുതി അവരുടെ കാര്യത്തെ ആലോചിക്കാതിരുന്നാൽ തന്നിമിത്തം രാജാവിന്നു അത്യന്തമായ ആപ്ത്തുകൾ നേരിടുവാൻ സംഗതി വന്നേക്കും., അതിന്നു ദൃഷ്ടാന്തം എന്തെന്നു വെച്ചാൽ എന്റെ ചെറുപ്പത്തിൽ കൂനയെന്ന മന്ധരയെ ഞാൻ ഉപദ്രവിച്ച നിമിത്തം ഞാനിങ്ങനെ കാട്ടിൽ വസിക്കേണ്ടി വന്നു. അന്യ സ്ത്രീകളെ മാതാവെ പ്പോലെ കരുതേണ്ടതാണ്.അല്ലെങ്കിൽ തന്നിമിത്തം മരമമാണ് അനുഭവം. ആയതിന്നു ദൃഷ്ടാന്തം നിന്റെ അഗ്രജനായ ബാലിയുടെ അനുഭവത്തെ ഓർത്താൽ മതിയാവുന്നതാണ്.ആയതു കൊണ്ടു കാര്യ വിവരമുള്ള മ്ത്രികളോടു ആലോചന ചെയ്ത് ശിക്ഷാ രക്ഷകളെ ചെയ്യണം.മന്ത്രി, പുരോഹിതൻ, ഒറ്റുകാരൻ,ദൂതൻ സൈന്യാധിപൻ ഇവരെ എപ്പോഴും പിരിയാതെ വസിക്കേമം. തന്റെ സഭയിൽ തന്നോടൊത്ത സ്നേഹിതന്മാരും ബ്രാഹ്മണരും പടകളും പഞ്ചായകരും ജ്യോത്സ്യന്മാരും വേമം. ആയതു കൊണ്ടു പറഞ്ഞകാര്യങങലെ എല്ലാം ഓർമ്മ വെച്ചു പ്രജജകളെ രക്ഷ ചെയ്യുക. ഇപ്പോൾ ഇന്ദ്രൻ വില്ലെടുത്ത വൃഷ്ടി കാലമാണ്. ക്ഷത്രിയൻ വില്ലു വെക്കെണം ഈ വൃഷ്ടികാലമായ ചാതുർമ്മാസ്യം കഴിഞ്ഞ് വേനൽക്കാലം വരും ആസമയത്തിൽ നീ പടകളോടു കൂടെ വന്നു സീതാന്വേഷണം ചെയ്തു തരിക. എന്നതിനെക്കേട്ടു സുഗ്രീവൻ , ശര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/87&oldid=171229" എന്ന താളിൽനിന്ന് ശേഖരിച്ചത്