ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76 കമ്പരാമായണ കഥാമൃതം

സം കഴിച്ചു കൂട്ടുകയും വൃഷ്ടികാലം കഴിഞ്ഞും സൂര്യാത്മജനായ സുഗ്രീവൻ പടകളോടു കൂടി വന്നു കാണായ്കയാൽ ഭഗവാൻ ലക്ഷ്മണനോടു അല്ലയോ സൌമിത്രേ!ചാതുർമ്മാസ്യം കഴിഞ്ഞും സുഗ്രീവന്റെ വരവു കണ്ടില്ല. നാം ചെയ്ത നന്ദിയെ ലേശം പോലും ആലോചിക്കാതെ രാജാവെന്നുള്ള അഹംകാരത്തെ വഹിച്ചിരിപ്പായിരിക്കാം അങ്ങിനെയുള്ളവനെ വധിക്കുകയാണു വേണ്ടത്.അങ്ങിനെ ചെയ്താൽ നമ്മുടെ ക്ഷാത്രധർമ്മത്തിനു ലഘുത്വമല്ലെ.ആയതു കൊണ്ടു അവന്റെ അഭിപ്രായത്തെ മനസ്സിലാക്കിയതിന്റെ ശേഷം ആവാം. നീ പോയി സുഗ്രീവനോടു ബാലിയെ ധർമ്മ രാജപുരിയ്ക്കയച്ച അസ്ത്രം പോയിട്ടില്ല .രാമന്റെ കൈവശം ഇരിപ്പുണ്ട് എന്നു തന്നെയല്ല സീതാന്വേഷണം ചെയ്തു തരാമെന്നു അഗ്നി സാക്ഷിയായി നീ സത്യം ചെയ്തു തന്നിട്ടുണ്ട്. ആസത്യത്തിനു വ്യവസ്ഥയില്ലെന്നു വന്നാൽ വാനരങ്ങളെന്നുള്ള നാമമല്ലാതെ മേലിൽ രൂപം കാണ്മാനിടവരുന്നതല്ലെന്നും മറ്റും പറഞ്ഞു മനസ്സുണ്ടെങ്കിൽ സുഗ്രീവൻ ഒരുമിച്ചു വരട്ടെ അല്ലെങ്കിൽ വേഗത്തിൽ മടങ്ങി വരികയെന്നു പറഞ്ഞ പ്രകാരം ലക്ഷ്മണൻ ശിലാബാണപാണിയായി പുറപ്പെട്ടു കിഷ്കിന്ധാഗോപുരത്തിന്നടുത്തെത്തിയപ്പോൾ ചെറു വാനരങ്ങൾ പർവ്വതങ്ങളെക്കൊണ്ടു വന്നു ഗോപുരദ്വാരം അടയ്ക്കുകയും അതു കണ്ട് ലക്ഷ്മണൻ മതിൽ ഇടിക്കുകയും വില്ലിനെ ഗുണധ്വനി ചെയ്കയും ആ ശബ്ദത്തെക്കേട്ടു അംഗദൻ നോക്കിയപ്പോൾ ലക്ഷ്മണനാണെന്നറിഞ്ഞ ഉടനെ സുഗ്രീവന്റെ നിദ്ര ഉണർത്തി വിവരം പറഞ്ഞതിനെക്കേട്ടു സുഗ്രിവൻ പറയുന്നു .ഓഹോ മദ്യപാനം ചെയ്കനിമിത്തം കാലം അതീതമായ കഥ.അറിഞ്ഞില്ലല്ലോ.മേലിൽ ഭഗവാന്റെ കാര്യം അവസാനിച്ചല്ലാതെ പിതാവായ ആദിത്യന്റെ പാദം തന്നാണ് മദ്യപാനം ചെയ്യുന്നതല്ലെന്നു സത്യം ചെയ്തു ലക്ഷ്മണന്റെ ക്രോധം ശമിപ്പാൻ എന്താണ് വേണ്ടതെന്നു ഹനുമാനോടു ആലോചിക്കുകയും അതു കേട്ടു ഹനുമാൻ പറയുന്നു. പുരുഷന്മാർ അതികഠിനമായി കോപിക്കുന്ന സമയം സാരാസാരങ്ങളെ പകുത്തറിയുന്ന സൌന്ദര്യ സ്ത്രീകൾ ചെന്നു ഉപചാരമായവാക്കുകളെ പ്പറഞ്ഞാൽ ക്രോധശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/89&oldid=171231" എന്ന താളിൽനിന്ന് ശേഖരിച്ചത്