ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചതുർമ്മാസ്യം 77

മനം വരും ആയതുകൊണ്ടു ലക്ഷ്മണന്റെ കോപശാന്തിക്കായ്ക്കൊണ്ടു താരമാതാവിനെ അയച്ചാൽവേണ്ടില്ല എന്നതിനെക്കേട്ടു സുഗ്രീവൻ അംഗദനെ അയച്ചു താരയെ വരുത്തി വിവരം പറഞ്ഞു താരയെ ലക്ഷ്മണന്റെ അടുക്കലേക്കു അയക്കുകയും താര ഭക്തിശ്രദ്ധാബഹുമാനവിയങ്ങളോടുകൂടി ലക്ഷ്മണന്റെ അടുക്കൽ ചെന്നതിനെക്കണ്ടു ലക്ഷ്മണൻ സുമിത്രാ മാതാവോ എന്നു ശങ്കിച്ചു നില്ക്കുകയും താര ലക്ഷ്മണന്റെ പാദത്തിൽ ചെന്നു നമസ്ക്കരിച്ചു നിൽക്കുന്നതിനെക്കണ്ടു ലക്ഷ്മണൻ എന്താണിതു സുഗ്രീവനെവിടെ നാട്ടിലുണ്ടോ സൈന്യങ്ങളോടു കൂടി വന്നു അന്വേഷിച്ചു ജാനകി ഇന്നദിക്കിലുണ്ടെന്നു പറയാമെന്നു സത്യം സുഗ്രീവൻ ചെയ്തുപോന്നവനല്ലേ.പറഞ്ഞ അവധി കഴിഞ്ഞു അവധിക്കു വരാതിരിപ്പാൻ കാരണമെന്തെന്നറിവാൻ വേണ്ടിയാണ് ഞാൻ വന്നത്.മേലിൽ എന്തെല്ലാം സംഭവിപ്പാൻ പോകുന്നുവോ എന്ന് എനിക്കു അറിവാൻ കഴികയില്ല. സുഗ്രീവന്റെ വല്ല വിവരവും ഉണ്ടോ എന്നതിനെ കേട്ടു താര പറയുന്നു ശരണം സ്വാമിൻ ! അയ്യോ അങ്ങിനെ ഒന്നും കരുതരുതെ മറന്നിട്ടില്ല. സുഗ്രീവൻ ബാലിയായുള്ള യുദ്ധത്തിൽ വാനരങ്ങളെല്ലാം ഭയപ്പെട്ടു അവർ പല ദിക്കുകളിലും ചെന്നു ഒളിച്ചിരിക്കുന്നു അവരെ വരുത്തുവാനായി പലേ ദ്വീപുകളിലും ദൂതന്മാരെ അയച്ചിട്ടുണ്ട് .അവർ മടങ്ങി എത്താത്തതിനാലാണ് അവിടെ വന്നു കാണ്മാൻ ഇത്രയും വൈകിയത്. അല്ലയോ സ്വാമി! നന്ദി ചെയ്തവരെ ഒരു കാലത്തും മറക്കുന്നതാണോ? അങ്ങിനെ മറക്കുന്നവൻ മരിച്ചതിനു തുല്യമല്ലേ? അമ്മ, അച്ഛൻ, ഗുരു, ബ്രാഹ്മണൻ, പശു, ബാലൻ, സ്ത്രീ എന്നിവരെ വധിക്കുന്നവർക്കു അതു നിമിത്തമുള്ള പാപത്തിന്നു പ്രതിക്രിയയുണ്ടു. നന്ദി ചെയ്തവരെ മറക്കുന്നവന്റെ പാപത്തിനു പ്രതിക്രിയയില്ല. എന്നിരിക്കെ അങ്ങിനെയുള്ള പാപം ചെയ് വാൻ ആരെങ്കിലും ആഗ്രഹിക്കുമോ?

അതുകൊണ്ടു സ്വാമിൻ!ഭഗവാനെ നിന്തിരുവടി ഒരിക്കലും കോപിക്കരുതെ നിന്തിരുവടി ഇങ്ങിനെ കോപിച്ചാൽ ലോകം നിലനില്ക്കുമോ? എന്നും മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/90&oldid=171232" എന്ന താളിൽനിന്ന് ശേഖരിച്ചത്