ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീതാന്വേഷണം 83

യ ജടായുവോടു കൂടി ഞാനും സ്വർഗ്ഗത്തേക്കാണേണമെന്നാഗ്രഹിച്ചു ഉപരിയായി പറക്കുകയും എന്നേക്കാൾ അതിശക്തനായ ജടായു എന്റെ മുൻപിൽ പറന്നു ആദിത്യമണ്ഡലത്തെ അതിക്രമിക്കുകയും ഉഷ്ണാധിക്യത്താൽ ചൂടു സഹിക്കാതെ നിലവിളിക്കുന്നതിനെ ഞാൻ കേട്ടു അതിവേഗത്തിൽ ജടായുവിന്നുപരിയായി ഞാൻ പറന്നു പക്ഷങ്ങളെ വിരുത്തി ജടായുവിന്നു നിഴൽ കൊടുക്കുകയും ആ അവസരത്തിൽ അനുജൻ രക്ഷപ്പെടുകയും ചെയ്തു. അനന്തരം ആദിത്യന്റെ ആതപോഷ്ണം പെട്ടു എന്റെ പക്ഷങ്ങൾ കരിഞ്ഞു ഞാൻ ഈ പർവ്വതത്തിന്റെ ചുവട്ടിൽ വീഴുകയും അങ്ങിനെ പക്ഷവിരഹിതനായി കിടക്കുന്ന അവസരത്തിൽ നിശാകരനെന്ന മഹർഷി എന്നെ ക്കണ്ടു വൃത്താന്തങ്ങളെല്ലാം മനസ്സിലാക്കി ആവട്ടെ ദുഃഖിച്ചതിനാൽ ഫലമില്ല രാമാവതാരകാലത്തു സീതാന്വേഷണം ചെയ്തു വാനരന്മാർ ഈ മാർഗ്ഗത്തൂടെ വരും ആ അവസരത്തിൽ രാമനാമം അവരെ ക്കൊണ്ടു ജപിപ്പിച്ചു നീ അതിനെ കേൾപ്പാനിടവരും .എന്നാൽ നിന്റെ പക്ഷങ്ങൾ രണ്ടാമതും മുളച്ച് സുഖപ്പെടുമെന്നും അനുഗ്രഹിച്ച് മഹർഷി പോയമുതൽ നിങ്ങളുടെ വരവും പാർത്ത് ഞാൻ ഇവിടെ ഇരിക്കുകയാണ്. നികൃഷ്ടമായ കഴുക്കൾക്കു ഞാൻ രാജാവാണ്. എനിക്കു മൃഗണ്ഡ്വാൻ എന്ന ഒരു മകനുണ്ട്. ദിനംപ്രതി എനിക്കു ഭക്ഷണ പദാർത്ഥങ്ങളെ അവൻകൊണ്ടുവന്നു തരുന്നതു പതിവാണ് .ഒരു ദിവസം ആകാശവീഥിയിൽ വെച്ച് കലശലായ ഒരു നിലവിലി കേൾക്കുകയും എന്താണെന്നു ഗുഹയിൽ നിന്നു ഞാൻ പുറത്തു വന്നു ആകാശത്തിൽ നോക്കിയപ്പോൾ മൃഗണ്ഡ്വാൻ ആണെന്നു ഞാൻ മനസ്സിലാക്കി. എന്താണത് ?ആരോടാണ് നീ ശണ്ഠ കൂടുന്നത് എന്നു മകനോടു ചോദിച്ചതിൽ മകൻ എന്നെ നോക്കി അല്ലയോ പിതാവേ !രാക്ഷസനായ രാവണൻ ഏതോ ഒരു സ്ത്രീയെ കട്ടു കൊണ്ടുപോകുന്നു. ആസ്ത്രീ തലയിലും മാറത്തും അടിച്ചു നിലവിളിക്കുന്നു .ആയതു കൊണ്ടു ആസ്ത്രീയെ രക്ഷപ്പെടുത്തേണമെന്നു ഞാൻ വിചാരിച്ചു തടുക്കുകയാണ് എന്നു പറഞ്ഞതിനെക്കേട്ടു ഞാൻ അവനോടു എടാ മകനേ രാവണൻ വലിയ ദുർമ്മാർഗ്ഗിയാണ്. അവന്നു സാധാരണ അന്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/96&oldid=171238" എന്ന താളിൽനിന്ന് ശേഖരിച്ചത്