ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാമദേവൻമുനിതാനുംഫലാദ്യങ്ങ-
ളാമോദമോടുപരിഗ്രഹിച്ചീടിനാൻ
പിന്നെവസിഷ്ഠനുംവാമദേവൻതാനു-
മൊന്നിച്ചുതത്രവാണാരതിപ്രീതരായ്.
വേദാശ്രയയായ്‌വിചിത്രാൎത്ഥസാരയായ്
മേദുരധൎമ്മകൈവല്യോപയുക്തയായ്
നീതിസഹിതയായീടുംബഹുകഥ-
യാദരവോടരുൾചെയ്തോരനന്തരം.
വാമദേവൻതന്നൊടേവംവിനയേന
താമരസോത്ഭവനന്ദനൻചോദിച്ചാൻ
സന്മതേസാധനസമ്പത്തിയെന്നിയേ
ബ്രഹ്മവിജ്ഞാനൈകസാധനം‌മാമുനേ.
സംഭവിക്കുന്നിതെന്നാകിലതിപ്പോഴു-
തമ്പോടുചൊല്ലുകെന്നോടുവഴിപോലെ.
ഇത്ഥംവിധിസുതൻതന്നുടെചോദ്യത്തി-
നുത്തരംവാമദേവൻതാനരുൾചെയ്തു.
വേദോക്തസാധനമെന്നിയേബ്രഹ്മവി-
ജ്ഞാനൈകസാധനമെങ്ങിനേയുണ്ടാകും.
കൂരിരുട്ടിൽദീപമില്ലാതെയേതുമേ
നേരേവെളിച്ചമുണ്ടാകയില്ലെന്നുമേ.
എന്നാലുമല്പപ്രയാസേനസത്വര-
മൊന്നുണ്ടുതാദൃശജ്ഞാനഫലപ്രദം.
പന്നഗഭൂഷണനാംവിശ്വനായകൻ
തന്നാലഷിഷ്ഠിതംവാരാണസിയെന്നു.
ലോകത്രയത്തിലുമേററംപ്രസിദ്ധമാ-
യാദിമദ്ധ്യാവസാനത്തോടപേതമായ്.
ശംഭുവിൻക്ഷേത്രമൊന്നുണ്ടുശോഭിക്കുന്നി-
തമ്പോടുകൈവല്യദായകംപാവനം.
തത്രവാഴുന്നജന്തുക്കൾക്കുനിത്യവും
മൃത്യുഞ്ജയൻഭോഗമോക്ഷങ്ങൾനൽകുന്നു.
ഏററംമഹാപാപികളെന്നിരിക്കിലും
മുററുമുപപാതികളെന്നാകിലും.
തൽക്ഷേത്രവൈഭവംകൊണ്ടവർപാപങ്ങൾ
ശിക്ഷയോടേനശിച്ചീടുമസംശയം.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/31&oldid=171280" എന്ന താളിൽനിന്ന് ശേഖരിച്ചത്