ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്മഥാരാതിയാംവിശ്വൈകനാഥനെ-
ത്തന്മാനസേദൃഢംധ്യാനിച്ചിതപ്പോഴെ.
ദുൎമ്മതിയാകിയരാക്ഷസനായക-
നമ്മാമുനീശ്വരന്മാരെജ്ജടാന്തരേ.
സമ്മോദമോടുമൊന്നായിപ്പിടിച്ചതി
ദുൎമ്മദൻഖഡ്ഗമോങ്ങീടിനാൻവെട്ടുവാൻ.
ദൎപ്പിതനാകിയഹുണ്ഡുകരാക്ഷസ-
നെപ്പോൾമുനീശ്വരന്മാരെപ്പിടിപെട്ടു.
കെല്പോടുകണ്ഠംമുറിപ്പാനൊരുങ്ങിനാ-
നപ്പോൾത്രിപുരാന്തകാരിയാമീശ്വരൻ.
പ്രത്യക്ഷനായിബ്ഭവിച്ചുകാലാഗ്നിയോ-
ടൊത്തുള്ളരോഷോദ്ധതകടാക്ഷത്തിനാൽ.
രാത്രിഞ്ചരേന്ദ്രനാംഹുണ്ഡുകനോടുകൂ-
ടത്യരംമററുള്ളരാക്ഷസന്മാരെയും.
ഭസ്മാവശേഷരായ്‌ത്തന്നെയപ്പോൾചെയ്തു
വിസ്മയമത്യന്തമെന്നേപറയാവൂ.
ഉത്തമന്മാരാംമുനികളെബ്ബന്ധിച്ചോ-
രുത്തുംഗപാശത്തെയുംമുറിച്ചഞ്ജസാ-
മൃത്യുഞ്ജയനായവിശ്വനാഥൻപരൻ
ഭക്തപ്രിയന്മറഞ്ഞാനവിടെത്തന്നെ.
പിന്നെവസിഷ്ഠനുംവാമദേവൻതാനു-
മന്നേരമുത്ഥാനവുംചെയ്തുനോക്കുമ്പോൾ
ഉന്നതന്മാരാംനിശാചരവീരരെ
യൊന്നിനെയെന്നാകിലുംതത്രകണ്ടീലാ.
കുന്നുപോലുള്ളോരുഭസ്മസമൂഹത്തെ
മുന്നിൽക്കിടക്കുന്നതുംബതകാണായി.
പന്നഗഭൂഷണനായവിശ്വേശ്വരൻ
തന്നാൽക്കൃതമിദമെന്നോൎത്തിരുവരും.
വന്നോരുവിസ്മയംപൂണ്ടുബന്ധത്തിങ്കൽ
നിന്നുവിമുക്തരായത്യന്തതുഷ്ടരായ്.
പന്നഗഭൂഷണശംഭോമഹേശേതി
ചന്ദ്രചൂഡൻതിരുനാമംജപിച്ചവർ.
ഒന്നിച്ചുകാശിയെനോക്കിഗ്ഗമിച്ചിതു
പിന്നെച്ചിരേണമുനീശ്വരരാമവർ.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/37&oldid=171286" എന്ന താളിൽനിന്ന് ശേഖരിച്ചത്