ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തൃതിയ്യാദ്ധ്യായം.

ശാരികാകുലശിരോരത്നമായ്‌വിളങ്ങുന്ന ചാരുഭാഷിണിബാലേചാരവേവരികെടൊ. പേരെഴുംവാരണസീമാഹാത്മ്യമിന്നുംകേൾപ്പാൻ പാരമാഗ്രഹംവളർന്നീടുന്നൂമനകാരിൽ. ഗീരുകളേവംകേട്ടുപൈങ്കിളിമകൾതാനും പാരാതെയുരചെയ്താളത്യന്തംമോദത്തോടെ! ലോമശാദികളായതാപസേന്ദ്രന്മാർഭൃഗു മാമുനിയോടുചോദ്യംചെയ്താർപിന്നെയുമേവം പാർവ്വതീസാന്നിദ്ധ്യത്താൽസ്വധർമ്മിഷ്ഠന്മാരുടെ. സർവ്വപാപവുംസദാനശിപ്പിക്കുന്നതായി സ്വർന്നദിജലകണൌഘങ്ങളാൽശീതളമാം പന്നഗാഭരണന്റെമന്ദിരംമഹാരമ്യം. ഏറ്റവുംകർണ്ണാമൃതരസമാംകാശിതന്റെ യൂറ്റമമേതൃപ്തിഭവിക്കുന്നതില്ലാകയാലെ മുറമമിന്നിയുമരുൾചെയ്യേണംദയാനിധേ. സത്തമന്മാരാംമുനിമാരുടെഗിരംശ്രവി- ച്ചിത്തരംഭൃഗുമുനിവുംഗവനുരചെയ്താൻ. ശ്രദ്ധയാശങ്കവിട്ടുകാശിതന്മാഹാത്മ്യത്തെ- യെത്രയുംസ്ഥിരബുദ്ധ്യാകേട്ടുകൊള്ളുവിനെങ്കിൽ. അത്യന്തംപുരാതനമാകിയോരിതിഹാസ- മത്രഞാനുംചെയ്യാംമുന്നംകേട്ടതുപോലെ. പാർത്തലേപുരാസുപർവ്വാവെന്നുപേരായൊരു പാർത്ഥിവൻസോമവംശംതന്നിലുണ്ടായിരുന്നൂ. ക്ഷാത്രമാംധർമ്മമാർഗ്ഗംപിഴച്ചീടാതേനിജാ- മാത്യഭൃത്യാചാർയ്യപുത്രാദിസമ്പത്തിയോടും. ദ്വാദശാക്ഷൌഹിണീശനായീടുമവൻനിത്യം മോദേനനിജരാജധാനിയിൽവാഴുംകാലം. നായാട്ടുതന്നിലതിയായമോഹേനഭൂമീ നായകൻസ്വല്പമനുചരന്മാരോടുംചേർന്നു. സത്വരഗതിയാകുമശ്വത്തിന്മുകളേറി യത്യർത്ഥംഘോരമായകാനനംപ്രവേശിച്ചാൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/49&oldid=171299" എന്ന താളിൽനിന്ന് ശേഖരിച്ചത്