ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൦
കാശീമാഹാത്മ്യം

ധന്യമൌലേഭഗവൻകാശിമാഹാത്മ്യ- മൊന്നൊഴിയാതെകേട്ടേറ്റവുംമാനസെ. ഉന്നതതൃപ്തിഭവിച്ചിതിപ്പോഴിന്നു- മൊന്നുണ്ടുഞങ്ങൾചോദിക്കുന്നുമാമുനേ. പാരംമഹത്വമേറുന്നകാശീപുരം പാരാതെസേവചെയ്യേണ്ടതുമെങ്ങിനെ. നേരോടെചൊല്ലേണമെന്നാലനന്തരം പാരാതെഞങ്ങൾപോയവ്വണ്ണമേതന്നെ. സ്വാർത്ഥംലഘുതരംസാധിച്ചിടാമെന്ന വാർത്തകേട്ടമ്പോടുചൊന്നാൻഭൃഗുമുനി. ആരണശ്രേഷ്ഠരേശ്രദ്ധയാകേൾക്കുവിൻ സാരമാംതത്വംപറഞ്ഞീടുവനഹം. കാമമാത്സർയ്യദംഭങ്ങളുമർത്ഥവും കാമമകലെക്കളെഞ്ഞുവഴിപോലെ. ധർമ്മമോക്ഷങ്ങളെപ്പാരംപുരസ്കരി- ച്ചമ്മഹാദേവപുരിയെബ്ഭജിക്കേണം. പാരംപ്രതിഗ്രഹത്തിൽപരാവൃത്തനായ് നേരേശമദമത്തോടുസംയുക്തനായ്. മാരവൈരിദ്ധ്യാന‌തല്പരചിത്തനായ് വാരാണസീപുരസേവചെയ്തീടേണം. കോട്ടമേകുംപാപകൃത്യങ്ങൾചെയ്യാതെ ലോഷ്ടാശ്മ‌കാഞ്ചനതുല്യഹൃദയനായ്. പഞ്ചാക്ഷരജപതല്പരനായ്‌സദാ പഞ്ചവാണാരിപുരത്തെബ്ഭജിക്കേണം. പിന്നെഗൃഹസ്ഥനെന്നാകിലോധർമ്മത്തി- ലന്യൂനതല്പരനായ്സ്വാർക്കിതമായ. വിത്തംബഹിർദ്ദാനമമ്പോടുചെയ്തഥ നിത്യോപയോഗ്യമാംവിത്തവുംകയ്ക്കൊണ്ടു. തീർത്ഥപ്രിയനംയതിഥികൾക്കിഷ്ടനായ് മൃത്യുഞ്ജയപുരസേവചെയ്തീടേണം. സ്വാദ്ധ്വ്യായപാഠത്തിലത്യന്തനിഷ്ഠനായ് നിത്യംഗുരു‌പരിചർയ്യാനിരതനായ്. ധർമ്മപരനായ്സദംബ്രഹ്മചാരിയായ് ത്ര്യംബകൻതന്റെ‌പുരസേവചെയ്യേണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/94&oldid=171349" എന്ന താളിൽനിന്ന് ശേഖരിച്ചത്