ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-10-


ഈ കാമിനിയുടെ സ്തനങ്ങളോടു ചേൎന്നിരുന്ന് അവളുടെ കോമളമായ കൈകൾകൊണ്ടുള്ള ആലിംഗനസുഖം നിനക്കു ലഭിച്ചുവല്ലോ. ദുഃഖം ധാരാളം അനുഭവിക്കാതെ ആൎക്കും ഒരു കാലത്തും സുഖമനുഭവിപ്പാൻ സാധിക്കുന്നതല്ലല്ലോ.

രാത്രി മുഴുവൻ അന്യസ്ത്രീയോടുകൂടി രമിച്ചു പ്രഭാതത്തിൽ വന്നു പ്രണയകുപിതയായ സ്വൎദയിതയെ അനുനയിപ്പാൻ തുടൎന്ന നായകനോടു നായിക പറയുന്നു.

 കിം കിം വക്രതമുപേത്യചുംബസിബലാ-
  ന്നിൎല്ലജ്ജ ലജ്ജാ ന തേ
 വസ്ത്രാന്തം ശറ ! മുഞ്ച മുഞ്ച ശപഥൈഃ
  കിം ധൂൎത്ത നിൎവഞ്ചസേ.
 ഖിന്നാഹം തവരാത്രിജാഗരതയാ
  താമേവയാഹി പ്രിയാം
 നിൎമ്മാല്യോജ്ത്ഡിതപുഷ്പദാമനികരേ
  കാഷൾപദീനാം രതിഃ       11

സാ --- ഹാ ! നാണംകെട്ടവനേ ! നീ ബലാൽക്കാരമായി വന്ന് എന്റെ മുഖത്തു ചുംബിപ്പാൻ തുടങ്ങുന്നുവോ ! ലജ്ജയില്ലല്ലോ. ഹെ ശഠ! തുണിയുടെ തുമ്പു വിടു, വിടു, ധൂൎത്ത ! ഒരോന്നു സത്യം ചെയ്തു നീ എന്നെ വഞ്ചിക്കുന്നുവോ? രാത്രി മുഴുവൻ ഉറക്കം കുടാതെ കഴിക്കേണ്ടിവന്നതിൽ ഞാൻ വളരെ വ്യസനിക്കുന്നു' ആ പ്രി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/14&oldid=171410" എന്ന താളിൽനിന്ന് ശേഖരിച്ചത്