ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-11-


യതമയുടെ അടുക്കൽതന്നെ പോയി ക്ഷീണം തീർക്കുക. രാത്രി മുഴുവൻ ചാർത്തി പ്രഭാതത്തിൽ നിർമ്മാല്യമായിത്തള്ളിയ വാടിയ പുഷ്പങ്ങളിൽ വണ്ടുകൾക്ക് അഭിരുചി ഉണ്ടാകുമോ?

സന്ധ്യാസമയത്തു തന്റെ ഗൃഹത്തിൽ വന്നുചേർന്ന പഥികനെ കണ്ടു കാമാതുരയായ ഒരു തരുണി വ്യാജേന തന്റെ അഭിലാഷത്തേയും സൗന്ദര്യത്തേയും സൂചിപ്പിച്ചു കൊണ്ടു പറയുന്നു--

 വാണിജ്യേനഗത: സമേ ഗൃഹപതി-
  ർവ്വാർത്താ പി ന ശ്രുയതേ
 പ്രാതസ്തജ്ജനനീ പ്രസൂതതനയാ
  ജാമാതൃഗേഹം ഗതാ
 ബാലാഹം നവയൗവനാ നിശി കഥം
  സ്ഠാതവ്യമേകാകിനീ
 സായം സമ്പ്രതിവർത്തതേ പധിക!
  ഹേ സ്താനാന്തരം ഗമ്യതാം.       12

സാ- അല്ലയോ പഥ ക! എന്റെ ഭർത്താവും വീട്ടുടമസ്തനുമായ ആൾ കച്ചവടത്തിന്നായി ദേശാന്തരത്തിലേക്കു പോയിരിക്കുന്നു. വളരെക്കാലമായി അദ്ദേഹത്തിന്റെ ഒരു വർത്തമാനവും കൂടി കേൾപ്പാനില്ല. അദ്ദേഹത്തിന്റെ അമ്മയാകട്ടെ മകൾ പ്രസവിച്ചു കിടക്കയാകകൊണ്ട് ഇന്നു രാവിലെ ജാമാതാവിന്റെ വീട്ടിലേയ്ക്കും പോയിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/15&oldid=171411" എന്ന താളിൽനിന്ന് ശേഖരിച്ചത്