ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-12-


ന്നു. ഞാനോ കഷ്ടിച്ചു യൗവനം തികഞ്ഞ ഒരു ബാലയാകുന്നു. ഇന്നു രാത്രി ഞാനെങ്ങിനെയാണാവോ തനിയെ കഴിച്ചുകൂട്ടേണ്ടത്. നേരവും ഇതാ സന്ധ്യയായിത്തുടങ്ങി. നിങ്ങൾ വേറെ വല്ല സ്ഥലവും നോക്കിപ്പുറപ്പെടുകയായിരിക്കും നല്ലത്.

തന്റെ വീട്ടിൽ വന്നു കിടന്നുറങ്ങുന്ന പഥികനെ കണ്ടു കാമാതുരയായ ഒരു യുവതി അർദ്ധരാത്രിയിൽ വല്ല വിധവും അയാളെ വിളിച്ചുണർത്തി ഭംഗ്യന്തരേണ തന്റെ അഭിലാഷത്തെ സൂചിപ്പിച്ചു കൊണ്ട് പറയുന്നു.-

 യാമിന്യേഷാബഹുളജലദൈർബ്ബദ്ധഭീമാന്ധകാരാ
 നിദ്രായൊതോമമപ്തിരസൌക്ലേശിത:കർമ്മദു:ഖൈ:
 ബാലാചാഹംഖലുഖലഭയാല്പ്രാപ്തഗാഢപ്രകമ്പാ
 ഗ്രാമശ്ചൗരൈരയമുപഹത:പാൻഥ!നിദ്രാംജഹീഹി.

സാ-അല്ലയോ പഥിക! വേഗം ഉണർന്നെണീക്കുക. ഇതാ ഈ അർദ്ധരാത്രി സമയം കാർമ്മേഘങ്ങളിടതിങ്ങി വല്ലാതെ ഇരുട്ടായിരിക്കുന്നു. എന്റെ ഭർത്താവാണെങ്കിൽ പകൽ മുഴുവൻ ഓരോ പ്രാരാബ്ധദു:ഖങ്ങളനുഭവിച്ച് ഇതാ തളർന്നു കിടന്നുറങ്ങുന്നു.ഞാനോ വയസ്സുതികയാത്ത ഒരു യുവതിയാണല്ലോ.കള്ളന്മാരെ ഭയന്ന് എന്റെ ശരീരമിതം കിടുകിട വിറയ്ക്കുന്നു. ഈ ഗ്രാമത്തിൽ കള്ളന്മാരുടെ ഉപദ്രവം അധികമായിട്ടുണ്ടുതാനും.(അതുകൊണ്ട് അല്ലയോ പാന്ഥ!. വേഗം ഉണരു ഉണരു.)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/16&oldid=171412" എന്ന താളിൽനിന്ന് ശേഖരിച്ചത്