ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം
ദുൎ‌യ്യോധനൻ.
അതിഭയമയിചോൎന്നീടുന്നമദ്ദേശികന്ത
ന്മതിയതിലതിദണ്ഡം തട്ടുമീമട്ടറിഞ്ഞാൽ
മതിമുഖിയെലഭിപ്പാന്മറ്റുപായങ്ങളില്ലെ
ന്നതുവരികിലിനിക്കീഭദ്രയേവേണ്ടതാനും.
കൎണ്ണൻ.
ബലഭദ്രനു ഭവാനിൽ വളരെ വാൽസല്യമുള്ളതിനാൽ ഇതുകൊണ്ട് വിരോധമുണ്ടാവാൻ വഴിയില്ല.
ശകുനി.

എന്നു മാത്രമല്ല, അനുകൂലവുമായിരിക്കും. ഒന്നുകൊണ്ടും ശങ്കിക്കാനില്ലാ. കേട്ടാലും,

നിനച്ചീടും കാൎ‌യ്യം വരുവതിനുസാരജ്ഞരനിശം
മടിച്ചേടാതെന്തുംത്വരിതമിഹചെയ്യുന്നിതുലകിൽ
തപിച്ചിട്ടീവണ്ണം പിഴചെറുതുചെയ്തെങ്കിലുമിതിൽ
ചലിച്ചീടാൻബന്ധംഗുരുവരനുചെറ്റില്ലറികനീ.
ദുൎ‌യ്യോധനൻ. [അല്പം കോപത്തോടുകൂടി]

നിങ്ങൾ ഇത്രവളരെ പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.

ഒരുനാളും മൽഗുരുവര
കരളിൽ താപം ഭവിച്ചിടുന്നവിധം
വരമാംകാൎ‌യ്യമതാകിലു
മറികബലാൽ ചെയ്കയില്ല ഞാൻ നിയതം.
വിശിഷ്ടനായി ശുദ്ധാത്മാവായിരിക്കുന്ന ഗുരുവിനെ വഞ്ചിക്കുന്നതിനേക്കാൾ വലുതായിട്ടൊരു പാപവുമില്ല. ബന്ധുക്കൾ ഇപ്രകാരമുള്ള അകൃത്യം ചെയ് വാൻ ഒരിക്കലും ഉപദേശിക്കരുത്.
ശകുനി. [സ്വകാൎ‌യ്യമായിട്ട്]

കൎണ്ണ! നമ്മുടെ അഭിപ്രായം ദുൎ‌യ്യോധനനു രുചിക്കുന്നില്ല. ക്ഷോഭിക്കുന്നതുനോക്കു. യാതൊന്നും പ്രവൃത്തിക്കുവാൻ വഹിയാ; കന്യകയെ കിട്ടുകയും വേണം. അതു ദുൎമ്മോഹമല്ലെ!

കൎണ്ണൻ.

ബലഭദ്രന്‌ ശിഷ്യസ്നേഹവും അപ്രകാരമാണ്‌. ആകട്ടെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/21&oldid=171453" എന്ന താളിൽനിന്ന് ശേഖരിച്ചത്