ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨൩


രണ്ടാമങ്കം


സമ്മതം കൊടുപ്പിയ്ക്കാതെ കഴിയ്ക്കണം. എന്നാൽ നിവൃത്തിയുണ്ട്. ഇപ്പോൾ അഹിതമായിട്ടൊന്നും പറയേണ്ട.

[പ്രകാശം]


ഇക്കാൎ‌യ്യത്തിൽ കന്യകയുടെ ഹിതവും കൂടി അറിയേണ്ടത ആവശ്യമാകയാൽ ചോദിച്ച മറുവടി വഴിയെ അയയ്ക്കാം. ദൂതൻ പോകട്ടെ.

ബലഭദ്രർ.

എന്തിനു ചോദിയ്ക്കുന്നു? കന്യകയോടനുവാദം വാങ്ങി സാധാരണ വിവാഹം നിശ്ചയിയ്ക്കുന്നതു പതിവില്ല.

ഉദ്ധവർ.

അങ്ങിനെയല്ല അദ്ദേഹം അറിവിച്ചത. പുരുഷനെ നിശ്ചയിയ്ക്കുന്നതിൽ സ്ത്രീയുടെ മനസ്സും കൂടി അറിഞ്ഞാൽ നന്ന എന്നു മാത്രമാകുന്നു. പിന്നെ അബദ്ധമില്ലല്ലൊ.

ബലഭദ്രർ.

അല്ലെങ്കിൽ എന്താണ അബദ്ധം.

മൽപ്രിയസോദരിയെന്നോ
ടപ്രിയമൊന്നും കഥിയ്ക്കയില്ല ദൃഢം
മൽപ്രിയനായനിമിത്തം
തൽപ്രിയനാമീനൃപൻ വിശേഷിച്ചും.       ൧൪
ഇതിനു സംശയമില്ല. പിന്നെ എന്തിനു സമയം കളയുന്നു. എഴുതുവാനാവശ്യമുള്ള സാധനങ്ങൾ കൊണ്ടുവരട്ടെ. വേണമെങ്കിൽ ഈ വിവരം എപ്പോഴെങ്കിലും സുഭദ്രയേ അറിവിയ്ക്കാമല്ലൊ.

ഉദ്ധവർ.


സുഭദ്രയ്ക്ക ഗുരുജനങ്ങളിൽ വളരെ ഭക്തിയും വിശ്വാസവുമുള്ളതുകൊണ്ടു ഈ നിശ്ചയത്തിന്നു വിരോധം പറയുമെന്നുള്ള ശങ്കയില്ല.

കൃഷ്ണൻ.


<poem>
ധരണിയിങ്കൽ വിവേകികളേവരും
ഗുരുജനപ്രിയമെന്തതു ചെയ്തിടും






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/36&oldid=171469" എന്ന താളിൽനിന്ന് ശേഖരിച്ചത്