ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

സുഭദ്രാൎജ്ജുനം

പരമിതൊക്കെയുമീപ്സിതമാകുമോ
കരുതിയാലതു ഭക്തിനിമിത്തമാം.       ൧൫

എന്നാൽ ഗുരുജനം മറ്റുള്ളവരുടെ ശ്രേയസ്സിന്നു എല്ലായ്പോഴും ആഗ്രഹമുള്ളവരായിരിയ്ക്കണം. പറയുന്നതെല്ലാം കേൾക്കുമെന്നുള്ള വിശ്വാസത്താൽ ഹിതം അശേഷം നോക്കാതെ എന്തെങ്കിലും പറഞ്ഞ അവരെ ആയാസപ്പെടുത്തുന്നത കഷ്ടമാണ. ഇത സാധാരണയായിട്ട കാണുന്നു.

നിനച്ചീടാതേതും തരുണിയുടെ ചിത്തം ഗുരുജനം
തനിച്ചാലോചിച്ചിട്ടൊരുവനുകൊടുക്കുന്നിതതിനാൽ
രമിച്ചീടാതുള്ളം കലഹമൊടുതമ്മിൽ ബഹുവിധം
നയിച്ചീടുന്നെല്ലൊസമയമതുപാരിൽപലജനം       ൧൬
അജ്ഞാതരായ മിഥുനങ്ങളെയിന്നു ചേൎക്കാൻ
വിജ്ഞാനമുള്ളവൎനിനയ്ക്കുകിലെത്ര കഷ്ടം
പ്രാജ്ഞൻ ഭവാനഖിലമിങ്ങറിവുണ്ടുപാൎത്താ
ലജ്ഞാനമൂലമിതുഞാനുരചെയ്തിടുന്നു.       ൧൭

ബലഭദ്രർ

എങ്കിൽ ഇപ്പോളുള്ള ഭാൎയ്യാ ഭൎത്താക്കന്മാർ മിക്കവരും ഈ വിധത്തിൽ വിവാഹം കഴിഞ്ഞവരാണ്. അവരൊക്കെയും കലഹിച്ചു കാലം കഴിയ്ക്കയായിരിയ്ക്കുമൊ?

കൃഷ്ണൻ.

എല്ലാവരും അങ്ങിനെ വരുമെന്നു ഞാൻ പറയുന്നില്ല. സാമാന്ന്യവും ഇങ്ങിനെ തന്നെയായിരിയ്ക്കും.

ഇതിലും ദുൎല്ലഭമായി
ട്ടതിമാത്രഌക്തരായ്ചിലൎഭവിയ്ക്കും
അതിനാൽ ശ്ലാഘ്യതയെന്തു
ണ്ടതുനൂനംപൂൎവ്വപുണ്യവൈഭവമാം       ൧൮

ഉദ്ധവർ
[ബലഭദ്രരോട്]


ഇദ്ദേഹം സ്വീകാൎയ്യമായിരിയ്ക്കുന്ന കാൎയ്യമാണ് പറയുന്നത്. ഇതിനെ ഇവിടുന്നുപേക്ഷിയ്ക്കരുത. യുക്തിയുക്തമായ വാക്ക ആ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/37&oldid=171470" എന്ന താളിൽനിന്ന് ശേഖരിച്ചത്