ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

സുഭദ്രാൎജ്ജുനം


കൃഷ്ണൻ.
[ആത്മഗതം]


ആവൂ! ഉത്സവം കഴിയുന്നതുവരെ വിവാഹത്തിന്നു താമസമുണ്ടല്ലൊ. ഇതിനിടയ്ക്ക എന്റെ ആഗ്രഹം സാധിച്ചുകൊള്ളാം.

ബലഭദ്രർ.

ആരാണവിടെ?

ദൂതൻ.
[പ്രവേശിച്ച]


അടിയൻ.

ബലഭദ്രർ.

നീ ഇപ്പോൾ പൊയ്ക്കൊൾക. മറുപടി വഴിയെ അയയ്ക്കാമെന്നു കൎണ്ണനോടു പറയൂ.

ദൂതൻ.

കല്പനപോലെ.

[പോയി]


[അനന്തരം ഉഗ്രസേനന്റെ കഞ്ചുകി പ്രവേശിച്ച
കഞ്ചുകി.

മഹാരാജാവ ജയിയ്ക്കട്ടെ. പുരത്തിൽ ഒരു യതി വന്നിട്ടുണ്ടെന്നു ഇവിടെ ഉണൎത്തിപ്പാൻ ഉഗ്രസേനമഹാരാജാവ അടിയനെ കല്പിച്ചയച്ചിരിയ്ക്കുന്നു.

കൃഷ്ണൻ.
[ആത്മഗതം]


ഇന്നലെ രാത്രി രൈവതകത്തിൽ വെച്ചകണ്ടു പറഞ്ഞപ്രകാരം അൎജ്ജുനൻ വന്നതായിരിയ്ക്കാം.

ബലഭദ്രർ.
[കൃഷ്ണോദ്ധവന്മാരോട്]


നിമിത്തം വളരെ നന്നായി. ഇതിനാൽ സുഭദ്രയ്ക്ക ശ്രേയസ്സ ഭവിയ്ക്കും നിശ്ചയം. നമുക്ക യതിയെ വന്ദിപ്പാനായി വേഗത്തിൽ പോകുക.

[എല്ലാവരും പോയി]


രണ്ടാമങ്കം കഴിഞ്ഞു.
.............






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/39&oldid=171472" എന്ന താളിൽനിന്ന് ശേഖരിച്ചത്