ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാമങ്കം

[രണ്ടു പേരും പോയി] [പൂൎവ്വാംഗം കഴിഞ്ഞു] അനന്തരം സുഭദ്രയും ഭിക്ഷുവേഷത്തെ ധരിച്ചിരിക്കുന്ന അൎജ്ജുനനൗം പ്രവേശിക്കുന്നു. അൎജ്ജുനൻ. [ആത്മഗതം] സുഭദ്രയെ വിചാരിക്കുമ്പോൾ തന്നെ മന്മഥതാപം ദുസ്സഹമാകുന്ന സ്ഥിതിക്കു് ദൎശിക്കുമ്പോൾ എങ്ങിനെ സഹിക്കും? [സുഭദ്രയെ നല്ലവണ്ണം നോക്കീട്ടു്] ലാവണ്യാതിശയേനദേവവനിതാ രത്നങ്ങൾ കൈകൂപ്പുമീ ക്കാൎവ്വേണീമണിതന്റെ രൂപമമലം കണ്ടീടിലത്യത്ഭുതം ഈവണ്ണം രതിതന്റെ ഗൎവ്വമഖിലം തീൎത്തീടുവാൻ പത്മഭൂ വാവുംവണ്ണമമന്ദകൗതുകമിദംനി ൎമ്മിച്ചതാം നിൎണ്ണയം (൮) അതിരുചികലരുന്നോരംഗസൗന്ദൎ‌യ്യമോൎത്താ ത്സതിയിവൾനരയോഷാരത്നമല്ലെന്നുതോന്നും കൃതിജനനയനത്തിന്നുത്സവംനല്കുവാനായ് രതിപതിവിജയശ്രീവന്നിതോമന്നിലേവം (൯) (പ്രകാശം) ഭദ്രെ! നീ ഇനിക്കുവേണ്ടി ഇതുവരെ ഓരോരോ പ്രവൃത്തികളിൽ ഉദ്യോഗിച്ചിരുന്നതിനാൽ ക്ഷീണിച്ചിരിക്കാം. ഇനി ഇവിടെ ഇരുന്നല്പം വിശ്രമിക്കുക. സുഭദ്ര. (ആത്മഗതം) ഇദ്ദേഹം എന്താണിങ്ങനെ പറയുന്നത്? ദയകൊണ്ടെങ്കിൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/62&oldid=171498" എന്ന താളിൽനിന്ന് ശേഖരിച്ചത്