ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ഭിക്ഷുവല്ലെന്നു തോന്നുന്നു. എന്നാൽ ഓജസ്സിനാൽ ഒരു മഹാപുരുഷൻ എന്നുമാത്രം ഊഹിയ്ക്കാം. ഇതിൻറെ സത്യസ്ഥിതി എങ്ങിനെ അറിയും?

(ആലോചിച്ചിട്ട്)

കുറെ സമയം സംസാരിച്ച എങ്കിൽ വല്ല വിധവും അറിയുവാൻ തരമാകും. ഇപ്പോൾ കൃത്യങ്ങൾ ഒക്കെ നിവൃത്തിച്ച സ്വസ്ഥമായിരക്കുന്ന സമയവുമാണല്ലൊ.

(അല്പം സമീപത്തിൽചെന്ന മൌനത്തെ അവലംബിച്ച നില്ക്കുന്നു)

അൎജ്ജുനൻ (ആത്മഗതം)

ഇവൾ എന്തോ പറയുവാൻ ഉദ്യോഗിച്ച ലജ്ജയാൽ നിവാരിതയായപോലെ തോന്നുന്നു. എന്തെന്നാൽ,

സുന്ദരിനിന്നൊരുദിക്കതിൽ

നിന്നുടനേമിന്നൽ പോലയൊന്നിളകി

വന്നിഹസന്നതമുഖിയായ്

നിന്നീമണ്ണിപദേനയെഴുതുന്നു.

(പ്രകാശം)

യതിയാമഹമിന്നുമോഹനേനിൽ

മതികൊവചിത്ൎ‌യ്യവശാൽ നിനക്കധീനൻ

ഹിതമെന്തയിചൊൽകനീമടിക്കാ

തിതുംകാലംസുകുമാരി!സുഭ്രുബാലെ!

കലാവതി (പ്രവേശിച്ച)

ഭഗവാൻ! യതീശ്വര! ഭവല്പാദപത്മം കണ്ടു വന്ദിപ്പാൻ ആൎ‌യ്യന്മാരായ ബലഭദ്രകൃഷ്ണന്മാർ വന്നസമയം കാത്തുനില്ക്കുന്നു.

അൎജ്ജുനൻ

(അല്പം വൈവൎണ്യത്തോടെ ആത്മഗതം)

ഹതവിധി! ഇതിന്നുകൂടി അനുവദിയ്ക്കുന്നില്ലല്ലൊ! കഷ്ടം!

(പ്രകാശം)

വേഗം വരുവാൻ പറയുക.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/64&oldid=171500" എന്ന താളിൽനിന്ന് ശേഖരിച്ചത്