ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാമങ്കം.
കല്യാണിചൊല്കനില്ലൎജംചൊല്ലീടാനുള്ളതൊക്കെയും
എല്ലാം ഞാനറിയും വണ്ണാം കില്ലില്ലപറയാം ദൃഢം.
സുഭദ്ര. [പ്രകാശം]
ഭഗവൻ! ഇവിടുത്തെ സന്നിധിയിൽ ഏതുകാൎ‌യ്യവും പറയുന്നതിന്ന് ഇനിയൊരു ശങ്കയുമില്ല. എങ്കിലും രഹസ്സല്ലാപം കന്യകാജനങ്ങൾക്കനുചിതമെന്ന് വിചാരിയ്ക്കകൊണ്ടോ എന്നറിയുന്നില്ല, ലജ്ജ എന്നെ തടുക്കുന്നു.
അൎജ്ജുനൻ.
സന്ദേഹമെന്തിന്നയിസുന്ദരാംഗി
ധന്യേ കഥിച്ചീടുകചിന്തിതന്തെ
ഇന്നാരുകണ്ടീടിലുമില്ലദോഷ
മെന്നോൎക്കനീ ഞാനൊരുയോഗിയല്ലോ.
സുഭദ്ര.
സ്വാമിൻ ശൈശവശീലത്താൽസാഹസംചിലതോതുവാൻ
സാമോദമ്മൂഢമാംചിത്തമ്മാമലട്ടുന്നിതേറ്റവും.
ത്വൽ പാദപാംസു പൊഴിയുന്നതുമൂലമോൎത്താ
ലിപ്പാരശേഷമധുനാപരിശുദ്ധമത്രേ
റ്റ്വല്പാദസേവകജനമ്പിഴയായ്ക്കുറച്ചു
ജല്പ്പിയ്ക്കിലും കരുണയോടുപൊറുത്തിടേണം.
അൎജ്ജുനൻ. [ആത്മഗതം]
ഇവൾ പറയുവാൻ ഭാവിയ്ക്കുന്നതല്ലാതെ പറയുന്നില്ലല്ലോ. കാൎ‌യ്യമെന്തെന്നറിയ്യയ്കയാൽ എന്റെ മനസ്സു വളരെ ചലിയ്ക്കുന്നു.

[പ്രകാശം]

സുമുഖി! ഈദൃശമു ജനം എന്തുതന്നെ പറഞ്ഞാലും ആൎക്കാണ്‌ വൈമുഖ്യം ഭവിയ്ക്കുന്നത്? യതേഷ്ടം പറയുക.
സുഭദ്ര. [ആത്മഗതം]
ഇദ്ദേഹത്തിന്റെ വാക്കുകൾ എന്തെങ്കിലും പറയാമെന്നുള്ള വിശ്വാസം എന്നിൽ ജനിപ്പിയ്ക്കുന്നു എങ്കിലും മുമ്പുതന്നെ അദ്ദേഹത്തെക്കുറിച്ച് സന്ദേഹിച്ച് ചോദിയ്ക്കുന്നത് യുക്തമല്ല. അതിനാൽ എന്നെ സംബന്ധിച്ച വല്ല പ്രശ്നവും ചെയ്തതിന്ന്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/68&oldid=171504" എന്ന താളിൽനിന്ന് ശേഖരിച്ചത്