ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടാക്കപ്പെട്ടിട്ടുള്ള കവിതകളിൽ ഇതിനെക്കാൾ വളരെ മേലെയാണെന്ന് പറയത്തക്കതായി വേറെ വല്ല കൃതിയും ഉണ്ടൊ എന്ന് കൂടി സംശയമാണു.

സുഭദ്രാൎജ്ജുനം മുഴുവൻ വായിച്ചുനോക്കിയതിൽ അതിന്റെ പ്രധാന ഗുണങ്ങളെന്ന് ഞങ്ങൾക്ക് തോന്നിയത് അതിന്റെ നിൎദ്ദോഷതയും ആകപ്പാടെയുള്ള രസികത്വവും ആകുന്നു.'ശാകുന്തളേചതുൎതാങ്കസൂത്രശ്ലോകചതുഷ്മയം' എന്നു പറഞ്ഞതു പോലെ ഇന്നിന്ന ഘട്ടങ്ങൾ അതിമനോഹരങ്ങളായിരിക്കുന്നു. എന്നാ ഇന്നിന്ന ശ്ലോകങ്ങളിൽ വളരെ ചമൽക്കാരവും മനോധൎമ്മവും ഉണ്ടെന്നൊ പറയത്തക്കതായിട്ട് ഇതിൽ വളരെ ഒന്നും ഇല്ലായിരിക്കാം എന്നാൽ അതുപോലെതന്നെ ഹൃദയത്തിന്നാകട്ടെ കൎണ്ണത്തിന്നാകട്ടെ ശല്യത്തെ ഉണ്ടാക്കുന്നതായിട്ടും ഇതിൽ യാതൊന്നും കാണുന്നില്ല. അൎത്ഥം മനസ്സിലാക്കുവാൻ പ്രയാസമായാൽ കവിതക്ക് ഭംഗിയുമായി എന്ന മനൊരമാവിജയ കൎത്താവിനും തൽപ്രശംസകന്മാൎക്കും ശബ്ദഭംഗി ധാരാളമായിട്ടുണ്ടെങ്കിൽ അൎത്ഥത്തിണ്ടെ കാൎ‌യ്യം അത്ര നോക്കുവാനില്ലെന്ന മറ്റു ചിലൎക്കും ഉള്ള പ്രമാദങ്ങൾ ഈ ഗ്രന്ഥകാരിക്കു ഇല്ലെന്ന് വളരെ സ്പഷ്ടമാണ് കവിതയുടെ സ്വാരസ്യത്തിന്ന് അത്യന്തം ബാധകമായ 'ബലാദാകൃഷ്ടിമാണത'യുടെ പ്രധാന കാരണം ഈ പ്രമാദങ്ങളാണല്ലൊ അതുകൊണ്ട് കവിതാവാസനയുള്ളവരിൽ ചിലരുടെ ക്രിതികളിൽകൂടി കാണുന്നതായ നും ന്യൂനത സുഭദ്രാൎജ്ജുനത്തിലില്ലെന്ന് സന്തോഷപൂൎവം പറയേണ്ടിരിക്കുന്നു, വാക്യങ്ങൾക്കും വളരെ കൗതുകവും സരളതയും ഉണ്ട്, അതുകൊണ്ടാണു ഇതിന്ന് മേല്പറഞ്ഞ ആകെപ്പടെയുള്ള രസികത്വവും ഇത്രയും ഉണ്ടായത്.

അതാതു പ്രകൃതത്തിൽ വേണ്ടതായ സരസങ്ങൾ സാധാരണയായി നല്ലവണ്ണം പറകപെട്ടിട്ടുണ്ട്.

സ്ത്രീകൾക്കു വിദ്യാഭ്യാസത്തിൽ ഉത്സാഹം ഉണ്ടാകുന്നതിന്ന് കൊച്ചിശ്ശീമയിൽ ഇതുവരെ ഓരോന്ന് ചെയ്തിട്ടുള്ളതിൽ ഇക്കാവമ്മയുടെ ഈ പ്രവൎത്തിയെ പോലെ ഫലവത്താകുന്നതായിട്ടു വേറെ ഒന്നുമില്ലെന്ന് നിസ്സംശയമാണ്.'ഞങ്ങളിതൊന്നും മ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മിഥുൻ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/9&oldid=171528" എന്ന താളിൽനിന്ന് ശേഖരിച്ചത്