ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കൃഷ്ണൻ.

എന്നുമാത്രമല്ല,

അളികലകളഝങ്കാരം
വളരെക്കൗതൂഹലത്തെ നൾകുന്നു.        ൨൫

ദാരുകൻ.

ഇതാ അടുത്ത ആ സരസ്സ കാണുന്നു.

കൃഷ്ണൻ

കില്ലില്ലീസ്സരസികളിച്ചമന്ദമോദം
മല്ലാക്ഷീജനമധുനാഗമിച്ചനൂനം
സൊല്ലാസംമൂടിയിലണിഞ്ഞുകാന്തിമങ്ങും
മുല്ലപ്പൂനിരചിതറിക്കിടപ്പിതെങ്ങും.        ൨൬

ബലഭദ്രർ.

ഈ സരസ്സ ചുറ്റും പുഷ്പിച്ച നില്ക്കുന്ന ലതകളാലുംവികശിച്ചിരിക്കുന്ന താമരയുടെയും കരിംകൂവളത്തിന്റെയും പൂക്കളാലും ശോഭിയ്ക്കുന്നു.

ദാരുകൻ.

ഇവിടെ മധുപാനത്തിന്ന വന്നു നിറഞ്ഞിരിയ്ക്കുന്ന വണ്ടുകളാൽ ഈ സരസ്സ നീലവൎണ്ണമായിട്ട കാണപ്പെടുന്നു.

കൃഷ്ണൻ.
[സരസ്സിനേ ഉദ്ദേശിച്ച]


നളിനിഭവതിയിങ്കൽസസ്പൃഹംരാജഹംസം
തെളിവോടുകളിയാടുന്നേരമിന്നിന്ദിരങ്ങൾ
വളരുമൊരുവിഷാദത്തോടുചുറ്റുംപറന്നി
ങ്ങൊളിവിലഥചരിച്ചീടുന്നതിന്നെന്തുബന്ധം?        ൭൨

ദാരുകൻ.


[മുൻഭാഗത്ത നോക്കീട്ട]


ധൎമ്മപുത്രമഹാരാജാവ ഇവിടയ്ക്ക എഴുനെള്ളുന്നൂ.

ബലഭദ്രർ.

നോം വന്ന വിവരം അറിഞ്ഞിട്ട വരുന്നതായിരിയ്ക്കാം. നമുക്കവിടെയ്ക്കുതന്നെ ചെല്ലുക.

[ചുറ്റിനടക്കുന്നു.]






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/91&oldid=171530" എന്ന താളിൽനിന്ന് ശേഖരിച്ചത്