ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം പതിപ്പിന്റെ മുഖപ്രസംഗം
III


ഫാറത്തിലേയ്ക്കു് ഇയ്യാണ്ടത്തെ മലയാളപാഠമായി നിയമിക്കപ്പെടുകയാൽ ഇതിൽ നിന്നു ൧൦൦ ശ്ലോകങ്ങളെ "നീതിവാക്യങ്ങൾ" എന്ന പേരോടുകൂടി പ്രത്യേകം ഒരു പുസ്തകമായി അച്ചടിപ്പിച്ചിട്ടുണ്ടു്

“വിദ്യാവിനോദിനി" പത്രാധിപരും, ഭാഷാപരിഷ്കരണത്തിൽ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതന്മാരിൽ ഒരാളും ആയ ടി. കെ. കൃഷ്ണമേനോൻ ബി. ഏ, എം. ആർ. ഏ. എസ്സ്. അവൎകൾ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ എന്നെ പലവിധത്തിൽ പ്രോത്സാഹിപ്പിക്കയും എന്റെ ആവശ്യപ്രകാരം ഇതിനു് ഒരു ഇംഗ്ലീഷ് അവതാരിക എഴുതി അയച്ചുതരികയും ചെയ്തതിലേയ്ക്കു് അദ്ദേഹത്തിനും ഈ ഉദ്യമത്തെ അഭിനന്ദിച്ചു്, ഇതിനെ അച്ചടിപ്പിക്കുന്നതിനു സൌജന്യപൂൎവ്വം ദ്രവ്യസഹായം ചെയ്ത മഹാമഹിമശ്രീ റാണിലക്ഷ്മീഭായി ആറ്റുങ്ങൽമൂത്തതമ്പുരാൻ സി. ഐ. തിരുമനസ്സുകൊണ്ടു്, അശ്വതിതിരുനാൾ കൊച്ചുതമ്പുരാൻ ബി. ഏ. തിരുമനസ്സുകൊണ്ടു്, വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു്, മൂത്തകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു്, രവിവൎമ്മ തമ്പുരാൻ എം. ഏ. തിരുമനസ്സുകൊണ്ടു്, അരുമന ശ്രീ നാരായണൻതമ്പി അവൎകൾ, വലിയ കൊട്ടാരം നിത്യച്ചെലവിൽ കാൎയ്യക്കാർ ശങ്കരൻതമ്പി അവൎകൾ, പ്രാക്കുളം സി. പത്മനാഭപിള്ള അവൎകൾ മുതലായ മഹാജനങ്ങൾക്കും ഞാൻ സവിനയം വന്ദനം പറഞ്ഞുകൊള്ളുന്നു.

൧൦൭൬ കൎക്കടകം ൨൧.
കൊല്ലം —— പരവൂർ

കേ. സി. കേശവപിള്ള.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/10&oldid=221420" എന്ന താളിൽനിന്ന് ശേഖരിച്ചത്