ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം

പ്രാണാന്തത്തോളമെത്തും സുഖവുമസുഖവും

പങ്കുകൊണ്ടങ്കുരിക്കും

പ്രാണപ്രേമം കലർന്നങ്ങനെ വരസഖിയായ്

ബുദ്ധിയെത്താത്ത ദിക്കിൽ

വേണ്ടും പോൽ വല്ലഭന്നായ് വിനയമൊടുപദേ-

ശങ്ങൾ ചൊല്ലി പ്രഭാവാൽ

വാണീടാനുള്ള ഭാര്യയ്ക്കറിവകമതിലി-

ല്ലെങ്കിലെന്തോന്നു സൗഖ്യം?

സ്വഭാവം.


ഒരുവൻ തന്റെ ദുഷ്കർമ്മം കണ്ടു ചെയ്യുമതന്യനും,

പോയവൻ പിറകേ പോകും ജനം തത്ത്വം ഗ്രഹിച്ചിടാ.

ഇല്ലൊന്നുമേ സുന്ദരമോ, സ്വഭാവാൽ

വിരൂപമോ പാർക്ക ജഗത്തിലെങ്ങും,

ഏതേവനുള്ളത്തിലിണങ്ങിടുന്നി-

തവന്നതേ സുന്ദരമായ വസ്തു.

ആലോചിയായ്ക ജനനസ്ഥലഭേദമേതു-

മാലോചനാവിഷയമായതു ശീലമത്രേ;

പാലാഴിപെറ്റ വിഷമല്ലിഹ പങ്കജാതം

ചേലാർന്നിടും കമലമാണഭിനന്ദനീയം.

സ്വാമിഭക്തി.

മാനവേന്ദ്രൻ പ്രസാദിച്ചാൽ മനം ഭൃത്യന്നു നൽകിടും,

പ്രാണനെക്കൂടിയും ഭൃത്യൻ കളയും സ്വാമിരക്ഷയിൽ.

പ്രഭുവിൻ വാക്കുകേൾക്കാത്ത ഭൃത്യൻ ഭൃത്യാധമൻ ദൃഢം

അവന്റെ ജീവനം വ്യർത്ഥമാട്ടിൻ ഗളകുചങ്ങൾപോൽ.

ആണായിട്ടുള്ളവൻതന്നുടെ പടുതമബീ-

ജത്തിലുൽഭൂതനെന്നാൽ

പ്രാണാന്തത്തെയുമോർക്കാതമലതരമഹാ-

കീർത്തിയെക്കാത്തിടേണം;

വേണാടീശൻ്റെ രക്ഷയ്ക്കൊരു ധരണിസുരൻ

സ്വാമിഭക്തൻ പുരാ തൻ-

പ്രാണാപായം ഗണിക്കാതരിപടലിയിൽ നി-

ശ്ചഞ്ചലം നെഞ്ചു കാട്ടി.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/120&oldid=221731" എന്ന താളിൽനിന്ന് ശേഖരിച്ചത്