ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം

സൂക്ഷിച്ചുള്ള നിരീക്ഷണത്തിലിഹ നാം

നിസ്സാരമായ് സന്തതം

വീക്ഷിക്കും കൃശമായിടുന്ന തൃണവും

പെട്ടെന്നു കാട്ടും വിധം

സാക്ഷാൽ സർവചരാചരത്തിലറിയാ-

വല്ലാതെഴും നൈപുണീ

ദീക്ഷാനന്ദമിയന്നു തിങ്ങിന പരൻ

ദുഃഖങ്ങൾ പോക്കീടണം.

ശീലിപ്പിക്കണമന്യദുഃഖമനുശോ-

ചിക്കുന്നതിന്നും കനി-

ഞ്ഞാലോകിച്ചിടുമന്യദോഷമൊളിവായ്

വയ്പാനുമെന്നെ പ്രഭോ,

ചാലേയന്യജനങ്ങളിൽ സതതമീ

ഞാനിങ്ങു കാണിച്ചിടും-

പോലുള്ളോരലിവെന്നിലും വശദമായ്

കാണിക്കവേണം ഭവാൻ.

അസ്മദ്ദേഹത്തിലോരോ ഹൃദയമൊടു വസി-

ക്കുന്ന ജന്തുക്കളൊട്ട-

ല്ല; സ്മദ്ദേഹത്തിലും ചേർന്നൊരു ഹൃദയമിരി-

ക്കുന്നതുണ്ടെ;ന്നവണ്ണം

അസ്മദ്ദേഹാദിവസ്തുവ്രജമഖിലമട-

ങ്ങുന്നലോകങ്ങൾ ചേർന്നോ-

രുദ്യൽ ബ്രഹ്മാണ്ഡദേഹത്തിനു ഹൃദയമതാ-

മീശനെക്കൈതൊഴുന്നേൻ.

യാതൊന്നില്ലെന്നു വന്നാൽ ഭുവനമഖിലമീ

മട്ടിൽ നിൽക്കില്ല;- യെന്ന-

ല്ലാതങ്കം സൌഖ്യമെന്നുള്ള തുമഹി സമമായ്

കാണുവാനും പ്രയാസം,

ഭൂതങ്ങൾക്കൊക്കെയുള്ളിൽ ബഹിരപികി വിലസീ-

ടുന്നതായന്നി പോലെ-

ന്നേതാവല്ലാത്തൊദശ്ശക്തിതെഹമനിശം

ഭക്തിപൂർവം തൊഴുന്നേൻ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/122&oldid=221734" എന്ന താളിൽനിന്ന് ശേഖരിച്ചത്