ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇംഗ്ലീഷ് അവതാരികയുടെ
തൎജ്ജമ
———

ഇൻഡ്യയിൽ ഇപ്പോൾ നടന്നുവരുന്ന വിദ്യാഭ്യാസരീതിയുടെ പ്രാരംഭകാലം മുതൽക്കേ, സന്മാൎഗ്ഗബോധകമായ ഒരു പാഠപുസ്തകത്തിന്റെ നിൎമ്മാണത്തെപ്പറ്റിയുള്ള ആലോചന ജനക്ഷേമ കാംക്ഷികളായുള്ളവരുടെ മനസ്സിനെ വ്യാകുലപ്പെടുത്തിക്കൊണ്ടിരുന്നിട്ടുണ്ട്. ഈ ആലോചനയ്ക്കു് ഈയിടെ സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഗൌരവവും വലിപ്പവും അസാമാന്യമായിട്ടുള്ളതാകുന്നു. മതസംബന്ധങ്ങളോ സദാചാരവിഷയങ്ങളോ ആയ പാഠങ്ങൾക്കു് സ്ഥാനം നൽകാത്ത ഇപ്പോഴത്തെ വിദ്യാഭ്യാസസമ്പ്രദായ ത്തെപ്പറ്റി നാട്ടുകാരും ഇംഗ്ലീഷുകാരും ഒന്നുപോലെ എല്ലായിടത്തും ആക്ഷേപം പുറപ്പെടുവിച്ചുവരുന്നതായി നാം അറിയുന്നുണ്ടു്. എന്നുമാത്രമല്ല എല്ലാത്തരം പാഠശാലകളിലും സന്മാൎഗ്ഗൎബോധകങ്ങളായ പാഠങ്ങൾ പഠിപ്പിക്കുന്നതിനു വേണ്ട ഏൎപ്പാടുകൾ ചെയ്തുകൊടുത്താൽ കൊള്ളാമെന്നു്, അദ്ധ്യക്ഷന്മാർ റിപ്പോൎട്ടുകളിലും ജനങ്ങൾ ഹർജികളിലും ഗവൺമെന്റിനോടു പ്രാൎത്ഥിച്ചുവരുന്നപ്രകാരം കാണുന്നും ഉണ്ട്. ഈ ആവശ്യകത, വിദ്യാഭ്യാസവിഷയമായി ചെയ്യേണ്ട പരിഷ്കാരങ്ങളെപ്പറ്റി അഭിപ്രായം പറവാൻ ഇൻഡ്യാഗവൺമെന്റിനാൽ സ്ഥാപിക്കപ്പെട്ട "എഡ്യുക്കേഷൻ കമ്മീഷന്റെ ദൃഷ്ടിയിലും പെടാതിരുന്നില്ല." "ഗവർമ്മെന്റുഭരണത്തിൽ ഉൾപ്പെട്ടവയും ഉൾപ്പെടാത്തവയും ആയ എല്ലാ പാഠശാലകളിലും ഉപയോഗിക്കത്തക്കവണ്ണം സ്വാഭാവികന്യായത്തിന്മേൽ സ്ഥാപിതമായുള്ള പൊതുമതത്തെ അനുസരിക്കുന്ന സദാചാരവിഷയമായ ഒരു പാഠപുസ്തകം" നിൎമ്മിക്കേണ്ട ആവശ്യകതയെ അവരും ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയിൽ പരിഷ്കരണീയങ്ങളായ അംശങ്ങൾ ഉണ്ടെന്നുള്ളതിനെ സമ്മതിക്കാതിരിക്കുന്നതു് മൌഢ്യമായേ ഗണിക്കപ്പെടുകയുള്ളു. ഏറിയൊരു കാലമായി നല്കപ്പെട്ടുവരുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം ഇൻഡ്യാനിവാസികളുടെമനഃസ്ഥിതിയേയും നടത്തയേയും പരിഷ്കരിപ്പാൻ പ്രയോജകീഭവിച്ചിട്ടില്ലെന്നു പറയുന്നതും വ്യസനഹേതുവായ ഒരു ദൂഷണമായിരിക്കും. എന്തുകൊണ്ടെന്നാൽ പാഠശാലകളിൽനിന്നു് നമ്മു

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/15&oldid=221802" എന്ന താളിൽനിന്ന് ശേഖരിച്ചത്