ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇംഗ്ലീഷ് അവതാരികയുടെ തൎജ്ജമ


ടെ വിദ്യാത്ഥികൾക്കു ലഭിക്കുന്ന ഉൽകൃഷ്ടങ്ങളും പരിശുദ്ധങ്ങളും ആയ വിചാരങ്ങൾ ദോഷകരമായ സകലത്തിനേയും തടുക്കുന്ന തിനും മഹത്തുകളും ശ്രേഷ്ഠങ്ങളും ആയ കാര്യങ്ങളെ സാധിക്കു ന്നതിനുവേണ്ടി പ്രയത്നിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതി നും മതിയാകാതെ വരാൻ സംഗതിയില്ലല്ലൊ
.ഇത്രയും പറഞ്ഞതിനാൽ സന്മാൎഗ്ഗപ്രതിപാദകങ്ങളായ പാഠ പുസ്തകങ്ങളുടെ പ്രയോജനത്തെ ഞാൻ വേണ്ടും വണ്ണം വിലമതി ക്കുന്നില്ലെന്നു വിചാരിക്കരുത്. ഉൽകൃഷ്ടങ്ങളായ സന്മാൎഗ്ഗധർമ്മ ങ്ങളെ പ്രതിപാദിക്കുന്ന പുസ്തകങ്ങൾ, അവയെ പരിശീലിക്കുന്ന യുവാക്കളെ ഉയർത്തി വിശിഷ്ടതരമായ മാൎഗ്ഗത്തിൽ കാലക്ഷേപം ചെയ്യാൻ പ്രേരിപ്പിക്കുന്നതുകൊണ്ട് ലൌകികപ്രധാനമായ ഉദാ നീന്തനവിദ്യാഭ്യാസത്തിനും ഒരു വലിയ സഹായമായിത്തീരുന്ന താണു്. ഈ വിചാരത്തിന്മേലാകുന്നു . സി. കേശവപിള്ള അവർകളുടെ "സുഭാഷിതരത്നാകര"ത്തിനു ഞാൻ സ്വാഗതം പറ യുന്നത്.
കേശവപിള്ള അവർകൾ പരിഷ്കാരതല്പരന്മാരായ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭാഷാസ്നേഹത്തേയും ലൌകികപരിജ്ഞാനത്തെയും പ്രത്യക്ഷീകരിക്കുന്നതായ മലയാള ഭാഷാഭ്യസനസമ്പ്രദായത്തിന്റെ ഒരു പൂൎണ്ണഫലം ആകുന്നു. കേശവപിള്ള അവർകളുടെ യോഗ്യതയെപ്പറ്റി മലയാളികളോടും ഞാൻ ഒന്നും പറഞ്ഞിട്ടാവശ്യമില്ല. തന്റെ സംസ്കൃത പാണ്ഡിത്യവും കവിത്വവും ഗദ്യമെഴുത്തിൽ ഉള്ള ലാളിത്യവും കൊണ്ടും സ്വദേശ ഭാഷാചരിത്രത്തിൽ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനത്തെ കേശവപിള്ള അവർകൾ സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു കേശവപിള്ളപിള്ള അവകളുടെ "ഭാഷാനാരായണീയം" സജീവതുല്യങ്ങളായ ഛായാശിലകളേയും ചരിത്രപ്രസിദ്ധങ്ങളായ മറ്റു സ്മാരകവിശേഷങ്ങളേയും അപേക്ഷിച്ചു ബലവത്താവും അധികം ശാശ്വതവും ആയ ഒരു യോഗ്യതാസ്മാരകമാകുന്നു. അദ്ധ്യാപകവൃത്തിയിൽ പത്തുകൊല്ലത്തിൽ അധികം കഴിച്ചുകൂട്ടിട്ടുള്ള ഏതാദൃശനായ ഒരു പുരുഷൻ "സുഭാഷിതരത്നാകരം" പോലെ സന്മാർപ്രതിപാദകമായ ഒരു പുസ്തകം നിൎമ്മിക്കുന്നതിനും അസാമാന്യയോഗ്യതയുള്ള ഒരാളാണെന്നു് എല്ലാവരും സമ്മതിക്കുന്നതായിരിക്കും
പ്രസ്തുത പുസ്തകം രണ്ടുഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിൽ പ്രഥമഭാഗം താഴ്ന്നതരം വിദ്യാർത്ഥികളും ഉപയോഗ

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/16&oldid=221911" എന്ന താളിൽനിന്ന് ശേഖരിച്ചത്