ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീ

സുഭാഷിതരത്നാകരം.

ഒന്നാം പ്രകരണം.

അതിഥി സൽക്കാരം.

ബാലനോ വൃദ്ധനായോനോ യുവാവോ ഗൃഹമെത്തിയാൽ

പരിചിൽ സൽക്കരിക്കേണം; ഗുരുവാണു ഗൃഹാഗതൻ.

ഗേഹത്തിൽ വന്നവൻതന്നെ വെറുപ്പിച്ചിട്ടയപ്പവൾ

അവന്നു പുണ്യമേകീട്ടു താൻ ഗ്രഹിക്കുന്നു ദുഷ്കൃതം.

ശത്രുവും തൻഗൃഹേ വന്നാൽ വഴിപോൽ സൽക്കരിക്കണം

മുറിക്കുന്നവനും വൃക്ഷം തണലേകുന്നതില്ലയോ?

അതിത്വം.

അതിദാനാൽ ബദ്ധൻ ബലി;

യതിലോഭത്താൽ സുയോധനൻ നഷ്ടൻ;

അതികാമാൽ പൌലസ്ത്യൻ

ഹതനായ്,——-തി സർവ്വദിക്കിലും, വർജ്യം.

അന്തഃകരണം. (സ്വ)

ഈശ്വരാജ്ഞകളെന്തെല്ലാമെന്നതാർക്കറിയാം ഭുവി

എന്നുള്ള സംശയം തെല്ലും തോന്നീടരുതു ചൊല്ലുവൻ.

അകൃത്യം ചെയ് വതിന്നായിത്തുനിയുന്ന ദശാന്തരേ

'അരുതെ'ന്നൊരു ശബ്ദം തന്നുള്ളിൽനിന്നുളവായ് വരും,

അന്തഃകരണമെന്നത്രേയിതിൻ നാമം ധരിക്കണം;

ഉള്ളിൽ വാഴുന്നൊരീശൻ്റെ യാജ്ഞയാണിതു നിണ്ണയം.

ഈശവിശ്വാസമുണ്ടായാലിതുണ്ടായ് സ്ഥിരമായ് വരും;

ഇതിനെ സ്വീകരിക്കായ്കിലിതു മെല്ലേ കുറഞ്ഞുപോം.

അമരക്കാരനില്ലാത്ത കപ്പലെന്ന കണക്കിനേ

നിരാശ്രയതമസ്സിങ്കൽ മഗ്നനാം പുരുഷൻ തദാ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/25&oldid=220450" എന്ന താളിൽനിന്ന് ശേഖരിച്ചത്