ഒന്നാം പ്രകരണം
അന്തഃകരണമോതുന്ന പന്ഥാവിൽ തന്നെ വാഴുകിൽ
സന്താപരഹിതം ജന്മസാഫല്യം സിദ്ധമായ് വരും.
അഭ്യാസം.
അതിദുഷ്കരമായാദ്യം തോന്നീടുന്നൊരു വൃത്തിയും
അഭ്യാസപൌനപുന്യത്താലതി സൌകര്യമാർന്നിടും.
അഭ്യസിക്കുക ശാസ്ത്രങ്ങൾ; പുണ്യ കർമ്മങ്ങൾ ചെയ്യുക;
ഇവയാൽ വാസ്തവജ്ഞാനം വിളങ്ങുന്നു മനുഷ്യനിൽ.
അഭ്യാസം പോലെ ലോകത്തിലില്ലൊന്നും സുഖസാധനം;
അതിനാൽ നല്ല മാർഗ്ഗത്തിലതിനെച്ചെയ്ക സദാ.
ശാസ്ത്രം വളരെ; യാകസ്സോ സ്വല്പം, വിഘ്നമനേകമേ;
ഗ്രഹിക്ക് സാരമതിനാൽ പാലുപോലന്നമംബുവിൽ.
എഴുതുക വായിച്ചീടുക
നോക്കുക ബുധരോടടുക്ക ചോദിക്ക
ഇവയാൽ മതി വിലസുന്നു
രവി രശ്മികളാൽ സരോരുഹം പോലെ.
അരോഗത.
രോഗസംഭവഹേതുക്കളറിഞ്ഞിട്ടവയേതുമേ
വരാതെ സൂക്ഷ്മമായ് ദേഹം പരിപാലിക്ക ബുദ്ധിമാൻ
ചുരുക്കിച്ചൊല്ലുവൻ നിത്യമരുക്കായി വസിക്കുവാൻ
ശുചിത്വം മിതഭോഗം കേളിവയെ സ്വീകരിക്കണം. (സ്വ)
ഉണ്ടായ മാത്രയിൽ തന്നെ നശിപ്പിച്ചില്ലയെങ്കിലോ
ശത്രുവും രോഗവും പിന്നെക്കൊല്ലും നല്ലംഗവാനെയും.
അഹങ്കാരം ആത്മാഭിമാനിമേവർക്കും വേണമൌചിത്യസംയുതം;
മര്യാദാലംഘനം തെല്ലും സംഭവിക്കരുതായതിൽ.
അഹംകാരമയം മേഘം പരിജ്യംഭിച്ചിടും വിധൗ
ആശയാകുന്ന കുടകപ്പാലപ്പൂവു വിടുർന്നിടും.
അല്പം ബോധമുദിക്കില-
നല്പം മന്ദന്നു ഗർവ്വമുളവാകും;
നിറയാതുള്ള കുടത്തിൽ
സന്തതമിളകാതിരിക്കുമോ സലിലം?