ഒന്നാം പ്രകരണം മിണ്ടീടാഞ്ഞാൽ മാവതിൽ മേവും കുയിൽ കാക മാറി! മാൻ കണ്ടീടൊലാ മൂർഖൻ, വില്ലെടുത്തും കണ്ടീടിലൊന്നിച്ചു വസിച്ചിടൊല്ലാ വസിക്കിലോ ചൊല്ലരുതൊന്നുമത്ര ചൊല്ലീടുകിൽ ചേർന്ന് ചൊൽക സവം. യുക്തി മല്ലുകൊണ്ടല്ല ഖലനെ വെല്ലേണം നല്ലയുക്തിയാൽ വലുത് . മരവും ചുറ്റും മണ്ണിളക്കി മറിച്ചിടാം. യോഗ്യത വസ്ത്രം വപുസ്സു വചനം വിദ്യാ വിനയമിങ്ങനെ വകാര മഞ്ചുമില്ലെങ്കിൽ നിസ്സാരൻ ഭൂവി പൂരുഷൻ. ലുബ്ധൻ, എറുമ്പാർജ്ജിച്ചിടും ധാന്യമീച്ചയുണ്ടാക്കിടും മധു ലുബ്ധനുണ്ടാക്കിടും ദ്രവ്യമിവയെല്ലാം നശിച്ചുപോം. അസമർത്ഥൻ വൈദുഷ്യം ലുബ്ധൻ ധനസഞ്ചയം ഭീരുവിന്റെ കൈക്കരുത്തെന്ന് മൂന്നുലോകത്തിൽ നിഷ്ഫലം, കൊടുത്തീടുന്നതും തൃപ്ത്യാ ഭുജിച്ചീടുന്നതും ധനം; അല്ലാത്തതു മരിക്കുമ്പോളന്യന്മാർ കൈക്കലാക്കിടും. ഇല്ലയില്ലെന്നു മുൻകാലം പഠിച്ച നക്ഷയം; ഇപ്പോളായത് ഹോ! തായേ തായെന്നായിച്ചുതാൻ. ലാഭം തന്നെ നിനച്ചീടിൽ പാരിൽ ദുരിതകാരണം; ശേഷക്രോധാദിദോഷത്തിന്നതു താൻ ബീജമായതും, ലോഭത്താൽ കോപമുണ്ടാകും കോപത്താൽ ദ്രോഹവും തഥാ ദ്രോഹത്താൽ നാരകംതന്നിൽ ചേരും പണ്ഡിതനാകിലും, അമ്മയച്ഛന്മകൻ ഭ്രാതാവെന്നത്തബാന്ധവൻ സ്വാമിയെന്നിവരേയും ഹാ കൊല്ലും ലോഭമെ ഴും പുമാൻ. പ്രായേണ ധനികൾക്കത്രേ ധനത്തിലധികാഗ്രഹം; രണ്ടുകോടിയെഴും വില്ലു ലക്ഷത്തിന്നായ് നമിച്ചിടും.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/40
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല