ഒന്നാം പ്രകരണം അന്യന്നു ദുഃഖം വരുത്തിടാതെ, ദുഷ്ടൻ ഗേഹത്തിലണഞ്ഞിടാതെ, കശത്തെയാത്മാവിനു നൽകിടാതെ യുണ്ടാവതൊട്ടെങ്കിലു മോക്കിലേറ്റം, യാചിച്ചിടുന്നവനു വല്ലതുമേകിടാതെ മോചിക്കയും പരിഹസിക്കയുമൊട്ടുമാകാ ദ്രോഹിച്ചിടും രിപുവിലും ശുഭമേകുവാനായ മോഹിച്ചുതന്നെ മരുവീടുക ശാന്തിപൂവും. സംസം. ധനയൗവനസംയുക്തനായവൻ സാധുസംഗമം ഇല്ലായ്കിലതി ചാപല്യം കാട്ടും കപി കണക്കിനെ ഗുണവാനോടു ചേർന്നീടിൽ വലിപ്പം വരുമല്പനും, പൂമാലയിൽ കലർന്നുള്ള നാരും മേയുന്നു മൌലിയിൽ ദുനസംസത്താൽ സജ്ജനവും ഹന്ത! ദുഷ്ടമായീടും ലവണം ചെറുകടന്നാൽ സുമധുര ജലവും ദുഷിച്ചിടുന്നില്ലേ? നന്മയൊടൊത്തു വസിക്കും നിമ്മലജനമോടു ചേർന്നുവെന്നാകിൽ കന്മഷമഖിലവുമതി ജവ മുന്മുലിതമാകുമില്ല കിതും. കാകൻ കറുത്താൻ കുയിലും കറുത്താൻ ഭേദം നിനച്ചാലിൽ വക്കുമില്ലാ വസന്തകാലം വഴിപോലണഞ്ഞാ ലറിഞ്ഞിടാമായവർ തൻ വിശേഷം. സന്തോഷമായ ഹരിണത്തിനു ഭാവമെന്നും സൗശീല്യശാഖിയതിനുന്മന്തിയെന്നും സബോധമാകിന വിളക്കിനു വായുവെന്നും സത്തുക്കൾ ദുനസമാഗമമോതിടുന്നു. സായം സഹായമില്ലാതെ കാമം സാധിക്കില്ല സമർത്ഥനും ഉമി വേർപെട്ടുവെന്നാകിലരി തെല്ലും മുളച്ചിടാ.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/49
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല